സത്യത്തില്‍ ദിതിലേതാണ് ദുല്‍ഖര്‍, മലപ്പുറത്തെ ഡിക്യുവിന്റെ അപരന്‍
നേരത്തെ ഒമാനില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്റെ അപരനെ കണ്ടെത്തിയിരുന്നു
ഒരാളെ പോലെ ഒന്‍പത് പേരുണ്ടെന്നാണ് ചൊല്ല്..ചൊല്ല് അങ്ങിനെയാണെങ്കിലും ഇങ്ങിനെയുമുണ്ടോ ഒരു സാമ്യം. മലപ്പുറം സ്വദേശിയായ അന്‍ഷാദിനെ കണ്ടാലും ആര് ഒന്ന് പറഞ്ഞു പോകും ഇത് നമ്മുടെ ദുല്‍ഖര്‍ സല്‍മാന്‍ അല്ലേയെന്ന്. കാരണം കൂളിംഗ് ഗ്ലാസ് വച്ചാല്‍ ഡിക്യുവിന്റെ തനിപകര്‍പ്പാണ് അന്‍ഷാദ്. ഫേസ്ബുക്കില്‍ അന്‍ഷാദ് എന്ന ദുല്‍ഖര്‍ അങ്ങിനെ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. അന്‍ഷാദിന്റെ ഫോട്ടോക്ക് താഴെയുള്ള കമന്റുകളും വിശേഷിപ്പിക്കുന്നത് ദുല്‍ഖറെന്നാണ്.
നേരത്തെ ഒമാനില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്റെ അപരനെ കണ്ടെത്തിയിരുന്നു. ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജഅലാന്‍ ബനീ ബൂഹസന്‍ സ്വദേശിയായ അബ്ദുറഹ്മാന്‍ മദ്ഹൂശിയാണ് ഒമാനിലെ ദുല്‍ഖറായി സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന് മുന്‍പ് നടന്‍ പൃഥ്വിരാജിന്റെ അപരനെയും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു.