കണ്ണടച്ചു തുറക്കും മുന്‍പേ മഹിഷ്മതി സിംഹാസനം; ബാഹുബലി 2വിന്റെ മേക്കിംഗ് വീഡിയോ കാണാം
Update: 2018-05-30 04:37 GMT
മഹിഷ്മതിയുടെ സിംഹാസനവും ദേവസേനയുടെ കൊട്ടാരവുമെല്ലാം എങ്ങിനെയാണ് ഗ്രാഫിക്സിലൂടെ ജീവന്‍ വച്ചതെന്ന് വീഡിയോ കാണിച്ചു തരുന്നു.
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയമായി മാറിയ ബാഹുബലി 2: ദ കണ്‍ക്ലൂഷന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. മഹിഷ്മതിയുടെ സിംഹാസനവും ദേവസേനയുടെ കൊട്ടാരവുമെല്ലാം എങ്ങിനെയാണ് ഗ്രാഫിക്സിലൂടെ ജീവന്‍ വച്ചതെന്ന് വീഡിയോ കാണിച്ചു തരുന്നു. ബാഹുബലിയുടെയും പല്‍വാല്‍ ദേവന്റെയും സംഘട്ടന രംഗങ്ങളും ഷൂട്ടിംഗ് ഇടവേളകളിലെ രസകരമായ നിമിഷങ്ങളുമെല്ലാം വീഡിയോയില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്.