ഞാന്‍ വളരെയധികം സെലക്ടീവാണ്, പക്ഷേ ചിത്രങ്ങളുടെ വിജയം എന്റെ കയ്യിലല്ല: ജയറാം
നല്ല ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്
താന്‍ വളരെയധികം സെലക്ടീവാണെന്നും എന്നാല്‍ ആ ചിത്രങ്ങളുടെ വിജയം തന്റെ കയ്യിലല്ലെന്നും നടന്‍ ജയറാം. എന്റെ ഹൃദയത്തില്‍ തൊട്ടുപറയട്ടെ, നല്ല ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. ചിത്രങ്ങളുടെ ചിത്രം പ്രേക്ഷകരെ ആശ്രയിച്ചാണെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ജയറാം പറഞ്ഞു.
ഓരോ സിനിമയ്ക്കും വേണ്ടിയും ഞാന്‍ വളരെയധികം സമയം ചെലവഴിക്കാറുണ്ട്. ഷൂട്ടിംഗ് കഴിയുമ്പോള്‍ മുപ്പതോ, നാല്‍പതോ ദിവസം ബ്രേക്കെടുക്കും. അതുകഴിഞ്ഞിട്ടാണ് അടുത്ത സിനിമയ്ക്ക് ജോയിന്‍ ചെയ്യുന്നത്. പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം വ്യത്യസ്തമായ വേഷങ്ങള്‍ വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി ശാരീരികമായി ഒത്തിരി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തല മൊട്ടയടിച്ചു, ക്ലീന്‍ ഷേവ് ചെയ്തു. കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കില്ല. സഹതാരങ്ങളായ രമേശ് പിഷാരടിയും കുഞ്ചാക്കോ ബോബനും മികച്ച പിന്തുണ നല്‍കിയിട്ടുണ്ട്.അതെന്റെ പ്രകടനത്തില്‍ നിന്നും മനസിലാക്കാം.
മുപ്പത് വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ തെലുങ്കില്‍ നിന്നും നിരവധി അവസരങ്ങള്‍ എന്നെത്തേടി വന്നിരുന്നു. പുരുഷ ലക്ഷണം എന്ന തമിഴ് ചിത്രത്തിന് ശേഷം അത് തെലുങ്കിലേക്ക് റീമേക്ക് ചെയ്യണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു.പക്ഷേ തെലുങ്ക് എനിക്ക് സൌകര്യപ്രദമായ ഭാഷയല്ല. തെലുങ്ക പഠിച്ചതിന് ശേഷമാണ് ബാഗമതിയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും ജയറാം പറഞ്ഞു.