കഥ പറയുന്ന സിനിമകളാണ് നമ്മുടെ ശീലം..പൂമരം അതല്ല ചെയ്യുന്നത്: വിനീത് ശ്രീനിവാസന്‍
ഏറെ നാൾക്ക് ശേഷമാണ്, ഒരു സിനിമ കാണുമ്പോൾ പാട്ടിലെ വരികൾ ഇത്രയധികം ശ്രദ്ധിക്കുന്നത്
കാളിദാസ് ജയറാം ചിത്രം പൂമരത്തെ പുകഴ്ത്തി നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ശീലങ്ങളെ മാറ്റാൻ, പുനർനിർമ്മിക്കാൻ തയ്യാറുള്ള പ്രേക്ഷകന് പൂമരം നല്ലൊരു തുടക്കമാണമെന്ന് വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.
വിനീതിന്റെ കുറിപ്പ് വായിക്കാം
പൂമരം ഇപ്പോഴാണ് കണ്ടത്. അടുത്ത സുഹൃത്തുക്കളടക്കം പ്രതീക്ഷിക്കാത്ത ചില അഭിപ്രായങ്ങൾ ഈ സിനിയെക്കുറിച്ചു പറഞ്ഞിര ുന്നു. അവരുടെ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ടു തന്നെ പറയട്ടെ, എനിക്കീ സിനിമ ഒരുപാടിഷ്ടപ്പെട്ടു. നമ്മുടെ സ്ഥിരം കാഴ്ചാനുഭവങ്ങൾ, മെയിൻസ്ട്രീം സിനിമകളിൽ നിന്നുള്ള പ്രതീക്ഷകൾ എന്നിവയിൽ നിന്നൊക്കെ മാറി സഞ്ചരിക്കുന്ന സിനിമയാണ് പൂമരം. അതുകൊണ്ടു തന്നെ ഈ സിനിമയ്ക്ക് ഭിന്നാഭിപ്രായങ്ങൾ ഉണ്ടാവുന്നതിൽ അത്ഭുതമില്ല.. ഏറെ നാൾക്ക് ശേഷമാണ്, ഒരു സിനിമ കാണുമ്പോൾ പാട്ടിലെ വരികൾ ഇത്രയധികം ശ്രദ്ധിക്കുന്നത്. മനോഹരമായ ഒരു പാടു പാട്ടുകളിലൂടെയാണ് പൂമരം മുന്നോട്ടു പോകുന്നത്.. കഥ പറയുന്ന സിനിമകളാണ് നമ്മുടെ ശീലം..പൂമരം അതല്ല ചെയ്യുന്നത്.. ശീലങ്ങളെ മാറ്റാൻ, പുനർനിർമ്മിക്കാൻ തയ്യാറുള്ള പ്രേക്ഷകന് പൂമരം നല്ലൊരു തുടക്കമാണ്!!