ട്രോളുകള്‍ ആക്ഷേപഹാസ്യത്തിന്‍റെ പുതിയ മുഖമെന്ന് മമ്മൂട്ടി

Update: 2018-05-30 06:28 GMT
Editor : admin
ട്രോളുകള്‍ ആക്ഷേപഹാസ്യത്തിന്‍റെ പുതിയ മുഖമെന്ന് മമ്മൂട്ടി
Advertising

ആക്ഷേപഹാസ്യത്തിന്‍റെ പുതിയ മുഖമാണ് ട്രോളുകളെന്നാണ് താരം അഭിപ്രായപ്പെട്ടിട്ടുള്ളത്. ഡിജിറ്റല്‍ തലമുറയുടെ കൈവശമുള്ള പുതിയ ആയുധമാണ് ട്രോളുകളെന്ന്......

സോഷ്യല്‍ മീഡിയയുടെ കാര്യത്തില്‍ രാജാക്കന്‍മാരാണ് മലയാളികള്‍. ഏറ്റവും കൂടുതല്‍ ട്രോളുകള്‍ പിറക്കുന്നതും മലയാളികളുടെ ഇടയില്‍ തന്നെ എന്നു പറയാം. പുതിയ സിനിമകളും സിനിമ താരങ്ങളും ട്രോളിന് കാരണമാകുന്നത് പതിവ് കാഴ്ചയാണ്. തന്‍റെ പുതിയ ചിത്രമായ കസബയെ കുറിച്ചുള്ള ട്രോളുകളോട് രസകരമായി പ്രതികരിച്ച് രംഗതെത്തിയിരിക്കുകയാണ് സൂപ്പര്‍താരം മമ്മൂട്ടി.

കസബയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതിന് തൊട്ടുപിന്നാലെ വന്ന ട്രോളുകളില്‍ ചിലത് സ്വന്തം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് സൂപ്പര്‍താരം. പരിഹാസ ട്രോളുകളെ അവജ്ഞതയോടെ കാണാന്‍ തയ്യാറായിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ആക്ഷേപഹാസ്യത്തിന്‍റെ പുതിയ മുഖമാണ് ട്രോളുകളെന്നാണ് താരം അഭിപ്രായപ്പെട്ടിട്ടുള്ളത്. ഡിജിറ്റല്‍ തലമുറയുടെ കൈവശമുള്ള പുതിയ ആയുധമാണ് ട്രോളുകളെന്ന് പറഞ്ഞ മമ്മൂട്ടി ഇത്തരം ട്രോളുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനിയും താന്‍ ഷെയര്‍ ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Here are few trolls for the Kasaba first look poster... was kind of blown away. I guess this is the modern face of...

Posted by Mammootty on Tuesday, May 31, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News