വി പി സത്യന്റെ ജീവിതം നാളെ വെള്ളിത്തിരയില്‍; അനിത സത്യന് സ്വപ്നസാഫല്യം
ക്യാപ്റ്റന്‍ സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെ പ്രതീക്ഷയിലാണ് വി പി സത്യന്റെ ജീവിതസഖി അനിത സത്യന്.
ക്യാപ്റ്റന്‍ സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെ പ്രതീക്ഷയിലാണ് വി പി സത്യന്റെ ജീവിതസഖി അനിത സത്യന്. ഒരു നാടിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ മുഴുവന്‍ സ്വന്തം കാല്പാദങ്ങളില് ഊര്‍ജ്ജമായി ആവാഹിച്ച വി പി സത്യന്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫുട്ബാളര്‍. വി പി സത്യന്റെ ജീവിതം. വെള്ളിത്തിരയില്‍ എത്തുമ്പോള്‍ ഒരു സ്വപ്നം സഫലമാകുന്ന സന്തോഷത്തിലാണ് പ്രിയ പത്നി അനിത സത്യന്. കാലങ്ങളായി താന്‍ കണ്ട സ്വപ്നം സഫലമാകുന്ന സന്തോഷം.
ജയസൂര്യ വി പി സത്യനായെത്തുമ്പോള് അനു സിതാരയാണ് അനിതയാകുന്നത്. അനിതയുമായി സാമ്യമുള്ള നടിയ്ക്കായുള്ള തെരച്ചിലാണ്
അനു സിതാരയിലേക്കെത്തിയത്. കഥാപാത്രങ്ങളായി മാറാന്‍ ജയസൂര്യയും അനുസിതാരയും അനിതയെ തേടിയെത്തിയിരുന്നു.
മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ സത്യന് അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ കായികമേഖലയിലെ എല്ലാ താരങ്ങളും അനുഭവിക്കുന്നുണ്ടാകുമെന്ന് അനിത സത്യന് പറയുന്നു. ചിത്രം നാളെ തന്നെ തിയേറ്ററിലെത്തി കാണുമെന്ന് അനിത പറഞ്ഞു.