മഞ്ജു കേന്ദ്രകഥാപാത്രമാകുന്ന അഭിജ്ഞാനശാകുന്തളം നാളെ അരങ്ങില്‍

Update: 2018-05-31 10:33 GMT
Editor : Sithara
മഞ്ജു കേന്ദ്രകഥാപാത്രമാകുന്ന അഭിജ്ഞാനശാകുന്തളം നാളെ അരങ്ങില്‍
Advertising

പ്രിയഗുരുവിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചാണ് നാടകവേദിയിലേക്കുള്ള മഞ്ജുവിന്റെ അരങ്ങേറ്റം

Full View

കാവാലത്തിന്റെ സോപാനത്തില്‍ വീണ്ടും അരങ്ങുണര്‍ന്നു. കാവാലം അവസാനം ചിട്ടപ്പെടുത്തിയ അഭിജ്ഞാനശാകുന്തളം നാടകത്തിന്റെ പരിശീലനത്തിനാണ് സോപാനം വേദിയായത്. നടി മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രമാകുന്ന നാടകം നാളെ അരങ്ങിലെത്തും.

പ്രിയഗുരുവിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചാണ് നാടകവേദിയിലേക്കുള്ള മഞ്ജുവിന്റെ അരങ്ങേറ്റം. കാവാലത്തിനുള്ള ശ്രദ്ധാഞ്ജലിയായാണ് നാളെ ശാകുന്തളം വേദിയിലെത്തുന്നത്. ഇരുപതോളം കലാകാരന്മാരാണ് ഒന്നരമണിക്കൂര്‍ നീണ്ട നാടകത്തിന്റെ അണിയറയില്‍. തിങ്കളാഴ്ച ടാഗോര്‍ തിയ്യറ്ററില്‍ നടക്കുന്ന നാടകാവതരണത്തിനായുള്ള അവസാന മിനുക്കു പണികളിലാണ് ഇവര്‍. ശക്തമായ സ്ത്രീകഥാപാത്രത്തെ മുന്‍ നിര്‍ത്തിയുള്ള അഭിജ്ഞാന ശാകുന്തളം നാടകം 35 വര്‍ഷക്കാലം നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗിരീഷ് സോപനം ആണ് ദുഷ്യന്തനായി അരങ്ങിലെത്തുന്നത്.

തിങ്കളാഴ്ച വൈകുന്നേരം 6.30ന് തിരുവനന്തപുരം ടാഗോര്‍ തീയ്യേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News