ഇനി പാട്ടുകാരന്‍ സച്ചിന്‍
ജീവിതത്തില്‍ പുതിയൊരു ഇന്നിങ്സിനു തുടക്കമിടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
ജീവിതത്തില്‍ പുതിയൊരു ഇന്നിങ്സിനു തുടക്കമിടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ബാറ്റേന്തിയ കൈകള്‍ ഇനി മൈക്ക് പിടിക്കും. ഗാനാലാപനത്തിലാണ് സച്ചിന്‍ ഇനി ഒരു കൈനോക്കുന്നത്. പ്രശസ്ത ഗായകന്‍ സോനു നിഗത്തിനൊപ്പം ക്രിക്കറ്റ് വാലി ബീറ്റ് എന്നു തുടങ്ങുന്ന ഗാനമാണ് സച്ചിന്‍ ആലപിച്ചിരിക്കുന്നത്. യൂട്യൂബിലൂടെ പുറത്തുവന്ന സച്ചിന്റെ പാട്ട് ഇതിനോടകം വൈറലായി കഴിഞ്ഞു. പുതുമുഖത്തിന്റെ ജാള്യതയോ പതറിച്ചയോയില്ലാതെ അനായാസമാണ് സച്ചിന്റെ പാട്ട്. നല്ലൊരു ഗായകന്‍ കൂടിയാണ് സച്ചിനെന്ന് സോനു നിഗം പറയുന്നു. സച്ചിന്റെ പുതിയ ഇന്നിങ്സില്‍ പങ്കാളിയാകാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും സോനു കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഐഡല്‍ 9 എന്ന സംഗീത പരിപാടിയുടെ ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി തയ്യാറാക്കിയതാണ് സച്ചിനും സോനുവും ചേര്‍ന്ന് ആലപിച്ച ഈ ഗാനം.