നിറയെ പ്രണയമാണ് ഈ പാട്ടില്‍; മായാനദിയിലെ ആദ്യഗാനം കാണാം
ഉയിരിന്‍ നദിയേ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് റെക്സ് വിജയനാണ്
റാണി പത്മിനിക്ക് ശേഷം ആഷിഖ് അബു ഒരുക്കുന്ന മായാനദിയിലെ ആദ്യഗാനം പുറത്തിറങ്ങി. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും തമ്മിലുള്ള പ്രണയമാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഉയിരിന്‍ നദിയേ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് റെക്സ് വിജയനാണ്.
അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമല്‍ നീരജദ് പ്രൊഡക്ഷനില്‍ ആഷിഖ് അബുവിന്‍റെ നേതൃത്വത്തില്‍ ഒപി എം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മാണം. സംവിധായകരായ ലിജോ ജോസ് പല്ലിശ്ശേരി, ബേസിൽ ജോസഫ്, ഖാലിദ് റഹ്മാൻ എന്നിവർക്കൊപ്പം അപർണ ബാലമുരളി, ഉണ്ണിമായ, നിഴൽകൾ രവി, സൗബിൻ സാഹിർ, ഹരിഷ് ഉത്തമൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.