തങ്ങൾ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്‌ പാർവ്വതിയോ, സംഘടനയൊ അല്ലെന്ന് വ്യാസന്‍

Update: 2018-06-01 18:24 GMT
Editor : Jaisy
തങ്ങൾ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്‌ പാർവ്വതിയോ, സംഘടനയൊ അല്ലെന്ന് വ്യാസന്‍
Advertising

പുരുഷ വിദ്വേഷ പ്രവർത്തനങ്ങളുടെ അവസാനത്തേതല്ല ഐഎഫ്എഎഫ് കെയുടെ വേദിയിൽ നടന്ന ഈ പരാമർശ്ശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവർത്തകരും ഓർത്താൽ നന്ന്

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ച നടി പാര്‍വ്വതിക്ക് മറുപടിയുമായി സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസന്‍ കെപി രംഗത്ത്. സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണു തങ്ങൾ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്‌,അല്ലാതെ പാർവ്വതിയൊ,പാർവ്വതിയുടെ സംഘടനയൊ അല്ലെന്ന് വ്യാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ മലയാളത്തിലെ മഹാനടന്‍ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നായിരുന്നു ഐഎഫ്എഫ്‌കെയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിനിടെ പാര്‍വ്വതി പറഞ്ഞത്. പാര്‍വ്വതിയുടെ പരാമര്‍ശം ഏറെ വിമര്‍ശങ്ങള്‍ക്ക് വഴിവച്ചിരുന്നു. മമ്മൂട്ടി ആരാധകരും പാര്‍വ്വതിക്കെതിരെ രംഗത്തെത്തിയിരുന്നു.

വ്യാസന്റെ കുറിപ്പ് വായിക്കാം

പാർവ്വതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം,എന്ന് കരുതി ആ നടി പറയുന്നത്‌ പോലെ,അല്ലെങ്കിൽ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണമെന്ന് പറയുന്നത്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ കടന്ന് കയറ്റമാണു,കസബ എന്ന സിനിമയുടെ സംവിധായകനും,തിരക്കഥാകൃത്തും,നിർമ്മാതാവുമാണു തങ്ങൾ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്‌ അല്ലാതെ പാർവ്വതിയൊ,പാർവ്വതിയുടെ സംഘടനയൊ അല്ല സെക്സി ദുർഗ്ഗയ്ക്കും പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ്‌ തങ്ങൾക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിർക്കപ്പെടേണ്ടതും നിരോധിക്കേണ്ടതാണെന്നും പറയുന്നത്‌ ഇതാണു ഫാസിസം സ്ത്രീക്ക്‌ എന്തുമാകാം എന്നാണൊ?കുറച്ച്‌ ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകളും,അവരുടെ ഒരു സംഘടനയും ചേർന്ന് കഴിഞ്ഞ കുറച്ചു നാളുകളായ്‌ തുടർന്ന് വരുന്ന പുരുഷ വിദ്വേഷ പ്രവർത്തനങ്ങളുടെ അവസാനത്തേതല്ല IFFK യുടെ വേദിയിൽ നടന്ന ഈ പരാമർശ്ശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവർത്തകരും ഓർത്താൽ നന്ന്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News