പത്ത് കഥകള്‍..പത്ത് നായികമാര്‍; പുതു ചരിത്രമെഴുതാന്‍ ക്രോസ് റോഡ്
പത്ത് ചെറു ചിത്രങ്ങള്‍ ചേര്‍ത്താണ് ക്രോസ് റോഡ് ഒരുക്കിയിരിക്കുന്നത്
പത്ത് കഥകളും പത്ത് നായികമാരുമായി മലയാളത്തില്‍ ഒരു സിനിമയൊരുങ്ങുന്നു. കേരള കഫേ, ഡി കമ്പനി, അഞ്ച് സുന്ദരികള്‍ എന്നിവയ്ക്ക് ശേഷം അന്തോളജി ഗണത്തില്‍ പെടുന്ന ക്രോസ് റോഡാണ് പുതു ചരിത്രമെഴുതാനൊരുങ്ങുന്നത്. പത്ത് ചെറു ചിത്രങ്ങള്‍ ചേര്‍ത്താണ് ക്രോസ് റോഡ് ഒരുക്കിയിരിക്കുന്നത്.
മംമ്താ മോഹന്‍ദാസ്, പത്മപ്രിയ, ഇഷ തല്‍വാര്‍, മൈഥിലി, പ്രിയങ്ക നായര്‍, സ്രിന്റ, പുന്നശ്ശേരി കാഞ്ചന, റിച്ച പനായ്, മാനസ, അഞ്ജലി നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ലെനിന്‍ രാജേന്ദ്രന്‍, മധുപാല്‍, ശശി പരവൂര്‍, നേമം പുഷ്പരാജ്, ആല്‍ബര്‍ട്ട്, ബാബു തിരുവല്ല, പ്രദീപ് നായര്‍, അവിര റബേക്ക, അശോക് ആര്‍.നാഥ്, നയന സൂര്യന്‍ എന്നിവര്‍ സംവിധാനം ചെയ്ത പത്ത് ചിത്രങ്ങളാണ് ക്രോസ് റോഡിലുള്ളത്.