മാ...വാക്കുകള്‍ക്കതീതമാണ് ഈ ഹ്രസ്വചിത്രം

Update: 2018-06-02 03:58 GMT
മാ...വാക്കുകള്‍ക്കതീതമാണ് ഈ ഹ്രസ്വചിത്രം
Advertising

തമിഴില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സര്‍ജുന്‍ കെഎം ആണ്

പതിനഞ്ചു വയസുകാരിയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ ഒരമ്മ എന്തു ചെയ്യും? ഒരമ്മയ്ക്ക് പോലും അത് സഹിക്കാനാകില്ല. പക്ഷേ ഈ അമ്മ അങ്ങിനെയായിരുന്നില്ല, ആദ്യം പൊട്ടിത്തെറിച്ചു, പിന്നെ പൊട്ടിക്കരഞ്ഞു..ആ പ്രതിസന്ധിയെ ആ അമ്മ മറികടന്നത് വളരെ വ്യത്യസ്തമായിട്ടാണ്. മാ എന്ന ഹ്രസ്വചിത്രം അതുകൊണ്ട് തന്നെയാണ് തികച്ചും വേറിട്ടു നില്‍ക്കുന്നത്.

Full View

തമിഴില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സര്‍ജുന്‍ കെഎം ആണ്. മലയാളികളായ അനിഘയും കനി കുസൃതിയുമാണ് അമ്മയും മകളുമായി അഭിനയിച്ചിരിക്കുന്നത്. ഇരുവരും മികച്ച അഭിനയം കാഴ്ച വച്ചിരിക്കുന്നു. യു ട്യൂബില്‍ ട്രന്‍ഡിംഗാണ് ഈ ഷോര്‍ട്ട് ഫിലിം.

Tags:    

Similar News