കസബ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി
Update: 2018-06-03 14:09 GMT
ടെനി സാറ ജോണാണ് വധു
പ്രശസ്ത തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കരുടെ മകനും കസബ സിനിമയുടെ സംവിധായകനുമായ നിഥിന്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി. ഇന്നലെ കടവന്ത്രയിലുള്ള രണ്‍ജി പണിക്കരുടെ വസതിയില്‍ വെച്ചായിരുന്നു വിവാഹം. കുമ്പനാട് പ്ലാവേലില്‍ ജോണ്‍ ബേബിയുടേയും ലിസ ജോണിന്റെയും മകള്‍ ടെനി സാറ ജോണാണ് വധു.
ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, സംവിധായകരായ രഞ്ജിത്ത്, ടികെ രാജീവ്കുമാര്‍, ഷാജി കൈലാസ് എന്നിവരും രാഷ്ട്രീയരംഗത്തുനിന്ന് വയലാര്‍ രവി, വിഎം സുധീരന്‍ എന്നിവരും പങ്കെടുത്തു. ഇന്ന് ഉച്ചയ്ക്ക് ചങ്ങനാശേരി കോണ്‍ടൂര്‍ റിസോര്‍ട്ടില്‍ റിസപ്ഷന്‍ നടക്കും.
മമ്മൂട്ടി നായകനായ കസബയിലൂടെയാണ് നിഥിന്‍ സിനിമാരംഗത്ത് എത്തുന്നത്. ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചെങ്കിലും സാമ്പത്തികമായി വിജയം നേടിയ ചിത്രമായിരുന്നു കസബ.