25 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് വിസ്മയങ്ങള്‍ ഒന്നിച്ചപ്പോള്‍

Update: 2018-06-03 01:31 GMT
25 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് വിസ്മയങ്ങള്‍ ഒന്നിച്ചപ്പോള്‍
Advertising

എംഎ നിഷാദ് സംവിധാനം ചെയ്യുന്ന കിണര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒരുമിച്ചത്

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് വിസ്മയങ്ങള്‍ ഒന്നിക്കുമ്പോള്‍ തീര്‍ച്ചയായും അത് മറ്റൊരു അത്ഭുതമായിരിക്കും. ഇന്ത്യന്‍ സംഗീത ലോകത്തെ ലെജന്‍ഡുകളായ ഗാനഗന്ധര്‍വ്വന്‍ യേശുദാസും തമിഴകത്തിന്റെ എസ് പി ബാലസുബ്രഹ്മണ്യവും ഒന്നിച്ച് പാടിയ പാട്ടു കേട്ടാല്‍ തീര്‍ച്ചയായും നിങ്ങളും ആ അത്ഭുതത്തെ ശരിവയ്ക്കും. എംഎ നിഷാദ് സംവിധാനം ചെയ്യുന്ന കിണര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒരുമിച്ചത്.

അയ്യാ സാമി എന്നു തുടങ്ങുന്ന ഗാനം കേരളത്തിന്റെയും തമിഴ്നാടിന്റെയും ഐക്യത്തെയാണ് പ്രകീര്‍ത്തിക്കുന്നത്. ബി.കെ ഹരിനാരായണനും പളനി ഭാരതിയും ചേര്‍ന്നാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം എം.ജയചന്ദ്രന്‍. നമ്പൂതിരിയുടെ വരയും കഥകളിയും ഗോപിയാശാനും മട്ടന്നൂരും കെട്ടുവള്ളവും കാവടിയും പുലികളിയുമൊക്കെ ദൃശ്യങ്ങളില്‍ മിന്നിമറയുന്നുണ്ട്.

25 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ രജനീകാന്തും മമ്മൂട്ടിയും ഒന്നിച്ച ദളപതിക്ക് വേണ്ടിയാണ് ഇതിന് മുന്‍പ് ഇരുവരും ഒന്നിച്ചത്. ഇളയരാജയായിരുന്നു സംഗീതം നല്‍കിയത്. കാട്ടുക്കുയില് മനസ്സുക്കുള്ളെ എന്നു തുടങ്ങുന്ന ഗാനം ഗാനമേളകളില്‍ ഇപ്പോഴും ഹിറ്റാണ്.

Full View

കുടിവെള്ളത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് കിണര്‍. ജയപ്രദ, രേവതി,പശുപതി,ജോയ് മാത്യു, ഇന്ദ്രന്‍സ്, ഭഗത് മാനുവല്‍, സുനില്‍ സുഖദ, പാര്‍വ്വതി നമ്പ്യാര്‍, അനില്‍ നെടുമങ്ങാട്, പി.ബാലചന്ദ്രന്‍, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Tags:    

Similar News