പ്രിയക്കെതിരെ ഫത്‍വയെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്‍ അനുകൂലികള്‍
ഒരു അഡാര്‍ ലവിലെ 'മാണിക്യ മലരായ പൂവി'യെന്ന പാട്ടിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ക്കെതിരെ മുസ്‍ലിം മതപുരോഹിതര്‍ ഫത്‍വ ഇറക്കിയെന്ന വ്യാജ പ്രചരണവുമായി സംഘപരിവാര്‍ അനുകൂലികള്‍.
ഒരു അഡാര്‍ ലവിലെ 'മാണിക്യ മലരായ പൂവി'യെന്ന പാട്ടിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ക്കെതിരെ മുസ്‍ലിം മതപുരോഹിതര്‍ ഫത്‍വ ഇറക്കിയെന്ന വ്യാജ പ്രചരണവുമായി സംഘപരിവാര്‍ അനുകൂലികള്‍. ടൈംസ് നൗവിന്‍റേതിന് സമാനമായ ലോഗോ ഉപയോഗിച്ച് ഉണ്ടാക്കിയ ടൈംസ് ഹൗ എന്ന വ്യാജ ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നാണ് വ്യാജവാര്‍ത്തയുടെ തുടക്കം.
"പ്രിയ പ്രകാശ് വാര്യരുടെ വൈറല്‍ വീഡിയോ കണ്ട ശേഷം നമസ്കരിക്കുമ്പോള്‍ മുസ്‍ലിം സഹോദരരുടെ മനസ്സില്‍ അല്ലാഹുവല്ല പ്രിയയുടെ മുഖമാണ് തെളിയുന്നത്. ഇത് ഞങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു. അതിനാല്‍ പ്രിയക്കെതിരെ ഫത്‍വ പുറപ്പെടുവിക്കുന്നു" എന്ന് മൌലാന അതിഫ് ഖ്വാദ്രി പറഞ്ഞെന്നാണ് ട്വീറ്റ്.
ട്രോള്‍ എന്ന നിലയിലാണോ ടൈംസ് ഹൌ ഈ ട്വീറ്റ് ചെയ്തതെന്ന് വ്യക്തമല്ല. പക്ഷേ ഈ ഫത്‍വ വാര്‍ത്ത സത്യമാണെന്ന് ധരിച്ച സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഈ ട്വീറ്റ് പ്രചരിപ്പിക്കുകയാണ്.
മാണിക്യ മലരായ പൂവിയെന്ന പാട്ടിന്‍റെ ചിത്രീകരണം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ഹൈദരാബാദില്‍ ചില യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഇല്ലാത്ത ഫത്‍വ പ്രചരിപ്പിച്ച് സംഘപരിവാര്‍ അനുകൂലികള്‍ സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുന്നത്.