അഡാര്‍ ലവിലെ 'മാണിക്യ മലരായ...' പിന്‍വലിക്കാനുള്ള തീരുമാനം അണിയറപ്രവര്‍ത്തകര്‍ മാറ്റി
പാട്ട് പിന്‍വലിക്കാനുള്ള തീരുമാനം തല്‍ക്കാലം മാറ്റിവെയ്ക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഒരു അഡാര്‍ ലൌ സിനിമയില്‍ നിന്നും മാണികയമലരായി എന്ന ഗാനം ഒഴിവാക്കില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ചിത്രത്തിലെ ഗാനം ഇസ്‍ലാം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തതിന് പിന്നാലെ ഈ ഗാനം പിന്‍വലിക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി സംവിധായകന്‍ രംഗത്തെത്തിയത്. പാട്ടിന്റെ സ്വീകാര്യത പരിഗണിച്ചാണ് പിന്‍വലിക്കാനുള്ള തീരുമാനം മാറ്റിയതെന്ന് ഒമര്‍ ലുലു കൊച്ചിയില്‍ പറഞ്ഞു..
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഗാനം ഇസ്‍ലാമിക മതവികാരം വ്രണപ്പെടുത്തുന്നുവെന്ന വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് പിന്‍വലിക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നത്.. ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും സംവിധായകന്‍ ഒമര്‍ ലുലുവിന്‍ നിന്നുണ്ടായി. നാല് ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഈ ഗാനം യൂട്യൂബില്‍ കണ്ടത്.. പാട്ടിന്റെ സ്വീകാര്യത മുന്‍നിര്‍ത്തിയാണ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോവുന്നതെന്ന് സംവിധായകനും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും പറഞ്ഞു.
ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം... മതവികാരത്തെ വ്രണപ്പെടുത്തുന്ന യാതൊന്നും ഗാനരംഗങ്ങളിലില്ലെന്നും അതുകൊണ്ടു തന്നെ കേസിനെ കുറിച്ച് ആശങ്കയില്ലെന്നുമാണ് അഡാര്‍ ലവിന്റെ പിന്നണി പ്രവര്‍ത്തകര്‍ പറയുന്നത്..
ഈ പാട്ടിനെ പ്രശംസിച്ചും ആര്‍എസിഎസിനെ വിമര്‍ശിച്ചും ദിലിത് നേതാവും എം എല്‍ എയുമായ ജിഗ്നേശ് മേവാനിയും രംഗത്തെത്തി. ആര്‍ എസ് എസിന്റെ വലന്റൈന്‍സ് ദിന വിരുദ്ധതയ്ക്കുള്ള മറുപടിയാണ് ഈ പാട്ടെന്നായിരുന്നു മേവാനിയുടെ ട്വീറ്റ്...