മൃദുമന്ദഹാസം മലര്‍മാലയാക്കി; ചിത്ര പാടിയ പൂമരത്തിലെ പാട്ട്

Update: 2018-06-03 03:22 GMT
മൃദുമന്ദഹാസം മലര്‍മാലയാക്കി; ചിത്ര പാടിയ പൂമരത്തിലെ പാട്ട്
Advertising

അറയ്ക്കല്‍ നന്ദകുമാര്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനം യു ട്യൂബ് ട്രന്‍ഡിംഗില്‍ ആറാമതാണ്

കാളിദാസ് ജയറാം ചിത്രം പൂമരത്തില്‍ വിരിഞ്ഞ പാട്ടുകളെല്ലാം ഒന്നിനൊന്ന് മനോഹരങ്ങളാണ്. സിനിമ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ നാലാമത്തെ പാട്ടും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മൃദുമന്ദഹാസം മലര്‍മാലയാക്കി എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് കെ.എസ് ചിത്രയാണ്.

Full View

അറയ്ക്കല്‍ നന്ദകുമാര്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനം യു ട്യൂബ് ട്രന്‍ഡിംഗില്‍ ആറാമതാണ്. ലളിതഗാന മത്സരത്തില്‍ ഒരു വിദ്യാര്‍ഥിനി പാടുന്ന രീതിയാണ് ഗാനം ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. ഒരിക്കലെങ്കിലും കലോത്സവത്തില്‍ പങ്കെടുത്തവരോ കണ്ടവരോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ പാട്ടും രംഗങ്ങളും നിങ്ങളെ പഴയ കലാലയ കാലത്തിലേക്ക് കൊണ്ടുപോകും.

Tags:    

Similar News