ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകന്‍; ജയസൂര്യക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം
സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്ന സിനിമകളിലെ അഭിനയത്തിലൂടെ ജയസൂര്യ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി
ജയസൂര്യക്ക് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു. സു സു സുധി വാല്‍മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാര്‍ഡ്. 'എന്ന് നിന്റെ മൊയ്തിനി'ലെ കാത്തിരുന്ന് കാത്തിരുന്ന് എന്ന ഗാനത്തിന് എം.ജയചന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്ന സിനിമകളിലെ അഭിനയത്തിലൂടെ ജയസൂര്യ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. മികച്ച പരിസ്ഥിതി ചിത്രമായി ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ തെരഞ്ഞെടുക്കപ്പെട്ടു.
പത്തേമാരിയാണ് മികച്ച മലയാളം സിനിമ. ബെന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മാസ്റ്റര്‍ ഗൗരവ് മേനോന് മികച്ച ബാല താരത്തിനുള്ള പുരസ്‌കാരം ലഭിച്ചു. വിനോദ് മങ്കരയുടെ പ്രിയമാനസമാണ് മികച്ച സംസ്‌കൃതം സിനിമ. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം വി.കെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകമാണ്.