ഓസ്കര്‍ പുരസ്കാര ദാനത്തിന് പിന്നാലെ 'ഇന്‍ക്ലൂഷന്‍ റൈഡറെ' തേടി സോഷ്യല്‍ മീഡിയ

Update: 2018-06-04 17:46 GMT
ഓസ്കര്‍ പുരസ്കാര ദാനത്തിന് പിന്നാലെ 'ഇന്‍ക്ലൂഷന്‍ റൈഡറെ' തേടി സോഷ്യല്‍ മീഡിയ
Advertising

"ഈ പുരസ്കാര ദാന രാത്രിയില്‍ എനിക്ക് നിങ്ങളുടെ മുന്‍പില്‍ രണ്ട് വാക്കുകള്‍ വെയ്ക്കാനുണ്ട്- ഇന്‍ക്ലൂഷന്‍ റൈഡര്‍".. ഓസ്കറില്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിച്ച് ഫ്രാന്‍സിസ് മക്ഡോര്‍മന്‍റ് വേദി വിട്ടത് പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടാണ്

"ഈ പുരസ്കാര ദാന രാത്രിയില്‍ എനിക്ക് നിങ്ങളുടെ മുന്‍പില്‍ രണ്ട് വാക്കുകള്‍ വെയ്ക്കാനുണ്ട്- ഇന്‍ക്ലൂഷന്‍ റൈഡര്‍".. ഓസ്കറില്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിച്ച് ഫ്രാന്‍സിസ് മക്ഡോര്‍മന്‍റ് വേദി വിട്ടത് പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടാണ്. സിനിമയിലെ അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയുമെല്ലാം തീരുമാനിക്കുന്നതില്‍ വൈവിധ്യം (സ്ത്രീകള്‍, ആഫ്രോ- അമേരിക്കന്‍സ് എന്നിങ്ങനെ) ഉറപ്പ് വരുത്തണമെന്നാണ് ഇന്‍ക്ലൂഷന്‍ റൈഡര്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്ന് മക്ഡോര്‍മന്‍റ് തന്നെ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഭിനേതാക്കള്‍ സിനിമയില്‍ അഭിനയിക്കാനുള്ള കരാറില്‍ ഒപ്പിടുമ്പോള്‍ ഈ വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്തുന്നതിനെയാണ് ഇന്‍ക്ലൂഷന്‍ റൈഡര്‍ എന്ന് പറയുന്നത്.

Full View

ഫ്രാന്‍സിസ് മക്ഡോര്‍മന്‍റിന്‍റെ നിര്‍ദേശത്തെ കയ്യടികളോടെയാണ് ഓസ്കര്‍ വേദി വരവേറ്റത്. പിന്നാലെ പല ചലച്ചിത്ര പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇന്‍ക്ലൂഷന്‍ റൈഡര്‍ എന്ന ആശയത്തെ പിന്തുണച്ചെത്തി. ഇന്നത്തെ ഓസ്കര്‍ പുരസ്കാര ദാനത്തിന് പിന്നാലെ സിനിമാ ആസ്വാദകര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞതും ഈ രണ്ട് വാക്കുകളുടെ അര്‍ഥമാണ്.

ഹോളിവുഡിലെ വനിതാ മുന്നേറ്റങ്ങള്‍ക്ക് ശക്തി പകരുന്നതായിരുന്നു ഫ്രാന്‍സിസ് മക്ഡോര്‍മന്‍റിന്‍റെ വാക്കുകള്‍. ഓസ്കര്‍ നോമിനേഷന്‍ ലഭിച്ച് പുരസ്കാര സദസ്സിലെത്തിയ മുഴുവന്‍ സ്ത്രീകളോടും എഴുന്നേറ്റ് നില്‍ക്കാന്‍ മക്ഡോര്‍മന്‍റ് ആവശ്യപ്പെട്ടു. മെറില്‍, നിങ്ങള്‍ എഴുന്നേറ്റാല്‍ എല്ലാവരും എഴുന്നേല്‍ക്കുമെന്ന് നടി മെറില്‍ സ്ട്രീപ്പിനോടായി മക്ഡോര്‍മന്‍റ് പറഞ്ഞു. നടികള്‍, സംവിധായികമാര്‍, നിര്‍മാതാക്കള്‍, എഴുത്തുകാരികള്‍, ഛായാഗ്രാഹകര്‍, സംഗീത സംവിധായികമാര്‍, വസ്ത്രാലങ്കാരം ചെയ്യുന്നവര്‍ എന്നിങ്ങനെ ആ സദസ്സിലെ എല്ലാ സ്ത്രീകളും എഴുന്നേറ്റുനില്‍ക്കൂ എന്നാണ് ഫ്രാന്‍സിസ് മക്ഡോര്‍മന്‍റ് പറഞ്ഞത്.

എഴുന്നേറ്റ് നിന്ന സ്ത്രീകളെ നോക്കി പ്രസംഗം തുടര്‍ന്ന ഫ്രാന്‍സിസ് മക്ഡോര്‍മന്‍റ്, തനിക്ക് രണ്ട് വാക്കുകളാണ് ഈ പുരസ്കാര രാത്രിയില്‍ മുന്നോട്ട് വെയ്ക്കാനുള്ളത്- ഇന്‍ക്ലൂഷന്‍ റൈഡര്‍ എന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.

Full View
Tags:    

Similar News