"ഞങ്ങള്‍ തന്നെ ഞങ്ങള്‍ക്കെതിരെ ജാമ്യമില്ലാ കേസ് നല്‍കില്ല"; 'മാണിക്യ മലര്‍' വിവാദത്തെ കുറിച്ച് ഷാന്‍

Update: 2018-06-05 17:13 GMT
"ഞങ്ങള്‍ തന്നെ ഞങ്ങള്‍ക്കെതിരെ ജാമ്യമില്ലാ കേസ് നല്‍കില്ല"; 'മാണിക്യ മലര്‍' വിവാദത്തെ കുറിച്ച് ഷാന്‍
Advertising

"ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഒരു ഗാനം ഒഴിവാക്കാന്‍ ഞങ്ങള്‍ തന്നെ ഞങ്ങള്‍ക്കെതിരെ ജാമ്യമില്ലാ കേസ് നല്‍കില്ലെ"ന്നാണ് ഷാന്‍റെ മറുപടി.

അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യമലരായ എന്ന് തുടങ്ങുന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പ്രതികരണവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. ഗാനത്തിന് നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും ഷാന്‍ നന്ദി പറഞ്ഞു. സിനിമാ പ്രമോഷന്‍റെ ഭാഗമാണ് നിലവിലെ വിവാദങ്ങളെന്ന് ആരോപിച്ചവര്‍ക്കും ഷാന്‍ മറുപടി നല്‍കി. "ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഒരു ഗാനം ഒഴിവാക്കാന്‍ ഞങ്ങള്‍ തന്നെ ഞങ്ങള്‍ക്കെതിരെ ജാമ്യമില്ലാ കേസ് നല്‍കില്ലെ"ന്നാണ് ഷാന്‍റെ മറുപടി.

ഷാന്‍ റഹ്മാന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മാണിക്യമലരായ പൂവിയെന്ന ഗാനവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായപ്പോള്‍ ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി. ആരുടെയും വികാരത്തെ വ്രണപ്പെടുത്താനല്ല ഞങ്ങള്‍ ഈ പാട്ട് ചെയ്തത് എന്ന് മനസ്സിലാക്കിയതിന് നന്ദി. കാര്യങ്ങള്‍ തിരിച്ചറിഞ്ഞതിനും അഡാര്‍ ആയതിനും നന്ദി. അഞ്ച് ദിവസം കൊണ്ട് യു ട്യൂബില്‍ 20 മില്യണ്‍ പേര്‍ കണ്ടു. ഈ പാട്ട് ഹിറ്റല്ലായിരുന്നുവെങ്കില്‍ ഒരു കോലാഹലവും ഉണ്ടാകുമായിരുന്നില്ല.

സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ ഉണ്ടാക്കിയതാണോ ഈ വിവാദമെന്ന് ചോദിച്ചവരോട് എനിക്ക് മറുപടി പറയാനുണ്ട്. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഒരു ഗാനം ഒഴിവാക്കാന്‍ ഞങ്ങള്‍ തന്നെ ഞങ്ങള്‍ക്കെതിരെ ജാമ്യമില്ലാ കേസ് നല്‍കില്ല. ഇന്നലെ രാത്രി വരെ പാട്ട് നീക്കം ചെയ്യണമെന്ന് കരുതിയിരുന്നു. കാരണം ഞങ്ങള്‍ക്ക് ആരെയും വേദനിപ്പിക്കേണ്ട. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, കാക്കോത്തികാവിലെ അപ്പൂപ്പന്‍താടികള്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച ഞങ്ങളുടെ പ്രിയ നിര്‍മാതാവിന് ഒരു പ്രശ്നവുമുണ്ടാകരുതെന്ന് ആഗ്രഹിച്ചു. മാത്രമല്ല ഒമറിന് സിനിമയുടെ ബാക്കി ചിത്രീകരിക്കാനുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഒരുപാട് പാട്ടുകള്‍ പുറത്തിറക്കാനുണ്ട്. അതാണ് വളരെ പെട്ടെന്ന് ഒരു തീരുമാനമെടുത്തത്. പക്ഷേ ലഭിച്ച പിന്തുണ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചു. എല്ലാത്തിനും നന്ദി

Tags:    

Similar News