"ഒരു അവാര്‍ഡും ഇല്ലാത്ത എന്‍റെ വീട്ടില്‍ ഈ പുരസ്‌കാരം എല്ലാവരും കാണുന്ന രീതിയില്‍ വെയ്ക്കും": ഫഹദ് ഫാസില്‍

Update: 2018-06-05 13:02 GMT
"ഒരു അവാര്‍ഡും ഇല്ലാത്ത എന്‍റെ വീട്ടില്‍ ഈ പുരസ്‌കാരം എല്ലാവരും കാണുന്ന രീതിയില്‍ വെയ്ക്കും": ഫഹദ് ഫാസില്‍
Advertising

സോഷ്യല്‍ മീഡിയയിലെ സിനിമാകൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബിന്‍റെ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ചാണ് ഫഹദ് ഇങ്ങനെ പറഞ്ഞത്.

ഒരു അവാര്‍ഡും ഇല്ലാത്ത തന്‍റെ വീട്ടില്‍ സിപിസി പുരസ്‌കാരം എല്ലാവരും കാണുന്ന രീതിയില്‍ വെയ്ക്കുമെന്ന് ഫഹദ് ഫാസില്‍. സോഷ്യല്‍ മീഡിയയിലെ സിനിമാകൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബിന്‍റെ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ചാണ് ഫഹദ് ഇങ്ങനെ പറഞ്ഞത്. തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച ചിത്രം. മികച്ച നടിക്കുള്ള പുരസ്കാരം നേടിയ പാര്‍വതി വിദേശത്തായിരുന്നതിനാല്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് അവാര്‍ഡ് സ്വീകരിച്ചത്. അങ്കമാലീസ് ഡയറീസ് ഒരുക്കിയ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്കാരം ഏറ്റുവാങ്ങി.

മലയാളത്തിന് വേറിട്ട സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ കെ ജി ജോര്‍ജ്ജിനെ ചടങ്ങില്‍ ആദരിച്ചു. മുതിര്‍ന്ന സംവിധായകരായ കമല്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട്, പുതിയ തലമുറയില്‍ നിന്നുള്ള ലിജോ പെല്ലിശേരി, ദിലീഷ് പോത്തന്‍, മിഥുന്‍ മാനുവല്‍ തോമസ്, ശ്രീബാല കെ മേനോന്‍, ബേസില്‍ ജോസഫ്, സുനില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചേര്‍ന്നാണ് പൊന്നാടയണിയിച്ച് കെ ജി ജോര്‍ജ്ജിന് പുരസ്‌കാരം സമര്‍പ്പിച്ചത്.

ഇത് രണ്ടാം തവണയാണ് സിനിമാ പാരഡീസോ ക്ലബ് ചലച്ചിത്ര പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം വിനായകനെ മികച്ച നടനായി തെരഞ്ഞെടുത്തതോടെ അവാര്‍ഡ് നിര്‍ണയം ഏറെ ശ്രദ്ധിക്കപ്പെട്ടു. വോട്ടിംഗും ജൂറിയുടെ അഭിപ്രായങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

Tags:    

Similar News