താരാരാധനയുടെ 'ഭയാനക വേര്‍ഷന്‍'; സ്വത്ത് മുഴുവന്‍ താരത്തിന് എഴുതി നല്‍കി..!

Update: 2018-06-05 20:26 GMT
താരാരാധനയുടെ 'ഭയാനക വേര്‍ഷന്‍'; സ്വത്ത് മുഴുവന്‍ താരത്തിന് എഴുതി നല്‍കി..!
Advertising

ആരാധന കടുത്ത് സ്വന്തം സ്വത്ത് മുഴുവന്‍ താരത്തിന് എഴുതി നല്‍കി ഒരു ആരാധിക! ബോളിവുഡില്‍ നിന്നാണ് താരാരാധനയുടെ ഭയാനകമായ ഈ വേര്‍ഷന്‍.

ആരാധന കടുത്ത് സ്വന്തം സ്വത്ത് മുഴുവന്‍ താരത്തിന് എഴുതി നല്‍കി ഒരു ആരാധിക! ബോളിവുഡില്‍ നിന്നാണ് താരാരാധനയുടെ 'ഭയാനകമായ' ഈ വേര്‍ഷന്‍. നടന്‍ സഞജയ് ദത്തിന്റെ കടുത്ത ആരാധികയാണ് ഈ 'കടുംകൈ' ചെയ്തിരിക്കുന്നത്. മുംബൈയിലെ മലബാര്‍ ഹില്‍ സ്വദേശി 66കാരിയായ നിഷി ഹരീഷ്ചന്ദ്ര ത്രിപതി ആണ് കഥാനായിക. സഞ്ജയ് ദത്തിന്റെ കടുത്ത ആരാധികയായ ഇവര്‍ കുടുംബാംഗങ്ങള്‍ പോലും അറിയാതെയാണ് തന്റെ സ്വത്തെല്ലാം നടന്റെ പേരില്‍ എഴുതിവച്ചിരിക്കുന്നത്.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് വാക്ഷേവറിലെ ബാങ്ക് ഓഫ് ബറോഡയില്‍ നോമിനിയായി നിഷി സഞ്ജയ് ദത്തിന്റെ പേര് എഴുതി നല്‍കുകയായിരുന്നു. തന്റെ പേരിലുളള മുഴുവന്‍ പണവും ബാങ്ക് ലോക്കറും നടന് കൈമാറണമെന്നായിരുന്നു നിഷി എഴുതി നല്‍കിയത്. പാലി ഹില്ലിലെ സഞ്ജയ് ദത്തിന്റെ വീട്ടുവിലാസവും ബാങ്കില്‍ നല്‍കിയിരുന്നു.

സംഭവം ശരിക്കും ഞെട്ടിച്ചുവെന്ന് സഞ്ജയ് ദത്ത് പ്രതികരിച്ചു. ‘ഇതൊന്നും എനിക്ക് വേണ്ട. നിഷി എന്ന യുവതിയെ എനിക്കറിയില്ല, പക്ഷെ അവര്‍ക്ക് എന്നോടുണ്ടായിരുന്ന സ്‌നേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ വികാരാധീനനാവുന്നു.’ സഞ്ജയ് പറഞ്ഞു.

തന്റെ പേരില്‍ എഴുതിവച്ച മുഴുവന്‍ സ്വത്തും സഞ്ജയ് ദത്ത് നിഷിയുടെ കുടുംബത്തിന് തന്നെ കൈമാറുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സുഭാഷ് ജാദവ് അറിയിച്ചു.

Tags:    

Similar News