കാന്‍സില്‍ പ്രദര്‍ശിപ്പിച്ച മലയാള ചിത്രം ഹുവിലെ ആദ്യഗാനം കാണാം
Update: 2018-06-05 04:31 GMT
റിഹാനയുടെ കോൺസിഡറേഷൻ സോങ്ങിന്റെ ഒഫീഷ്യൽ റീമിക്‌സിലൂടെ പ്രശസ്തനായ മംഗൾ സുവര്‍ണനാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്
കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിക്കപ്പെട്ട അജയ് ദേവലോക സംവിധാനം ചെയ്‌ത മലയാളം ചിത്രമായ ഹൂ വിലെ ആദ്യ ഗാനം പുറത്തിറങ്ങി.
റിഹാനയുടെ കോൺസിഡറേഷൻ സോങ്ങിന്റെ ഒഫീഷ്യൽ റീമിക്‌സിലൂടെ പ്രശസ്തനായ മംഗൾ സുവര്‍ണനാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ധനുഷ ഗോകുലാണ് ആലാപനം. മംഗള്‍ സുവര്‍ണനും പേളി മാണിയും ചേര്‍ന്നാണ് വരികളെഴുതിയിരിക്കുന്നത്. പേളി തന്നെയാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലറാണ് ഹൂ. കേറിഡോര്‍ 6 ഫിലിംസാണ് നിര്‍മ്മാണം.