ഗംഗ ശുചീകരണ പദ്ധതി വിഷയമാക്കി മലയാളികള്‍ പാടിയ വീഡിയോ ശ്രദ്ധ നേടുന്നു
നമാമി ഗംഗ എന്ന പേരില്‍ ഒരുക്കിയ ആല്‍ബം കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തിറക്കിയത്. തൃശൂര്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്ന ശ്രീകൃഷ്ണ മോഹനും രാംകുമാര്‍ മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.
തൃശൂര്‍ സ്വദേശികളായ ശ്രീകൃഷ്ണ മോഹനും രാംകുമാര്‍ മോഹനും ആലപിച്ച ഒരു വീഡിയോ യു ട്യൂബില്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ഗംഗ ശുചീകരണ പദ്ധതി വിഷയമാക്കി ഒരുക്കിയ വീഡിയോയെ പ്രകീര്‍ത്തിച്ച് എ ആര്‍ റഹ്മാന്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിക്കഴിഞ്ഞു.
നമാമി ഗംഗ എന്ന പേരില്‍ ഒരുക്കിയ ആല്‍ബം കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തിറക്കിയത്. തൃശൂര്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്ന ശ്രീകൃഷ്ണ മോഹനും രാംകുമാര്‍ മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.
ഗാനം ഹിറ്റായതോടെ ഓസ്കര്‍ ജേതാവ് എ ആര്‍ റഹ്മാന്‍ അടക്കം നിരവധി പ്രമുഖര്‍ തൃശൂര്‍ ബ്രദേഴ്സിനെ അഭിനന്ദിച്ച് രംഗത്തെത്തി. ഗംഗയുടെ ശുചീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയ പദ്ധതിയാണ് നാഷണല്‍ മിഷന്‍ ഫോര്‍ ഗംഗ. ക്ലീന്‍ ഗംഗ പദ്ധതിയുടെ ഔദ്യോഗിക ഗാനം കൂടിയാണ് നമാമി ഗംഗ.
കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയും മോഹിനിയാട്ടവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത മൃദംഗം വിദ്വാന്‍ തൃശൂര്‍ ആര്‍ മോഹന്‍റെ മക്കളാണ് ശ്രീകൃഷ്ണ മോഹനും രാംകുമാര്‍ മോഹനും.