മേരിക്കുട്ടിയെ കാണാന്‍ മന്ത്രിമാരും എംഎല്‍എമാരുമെത്തി
മേരിക്കുട്ടിയായി ചിത്രത്തിൽ വേഷമിട്ട ജയസൂര്യയും സംവിധായകൻ രഞ്ജിത് ശങ്കറും ഇവർക്കൊപ്പമുണ്ടായിരുന്നു
രഞ്ജിത് ശങ്കർ ചിത്രം ഞാൻ മേരിക്കുട്ടി കാണാൻ മന്ത്രിമാരും എംഎല്‍എമാരും. തിരുവനന്തപുരത്ത് ഏരീസ് തിയറ്ററിൽ ഒരുക്കിയ പ്രത്യേക ഷോ കാണാനാണ് ഇവർ എത്തിയത്. മേരിക്കുട്ടിയായി ചിത്രത്തിൽ വേഷമിട്ട ജയസൂര്യയും സംവിധായകൻ രഞ്ജിത് ശങ്കറും ഇവർക്കൊപ്പമുണ്ടായിരുന്നു.
സമൂഹത്തിന് മുന്നിൽ ഇപ്പോഴും ട്രാൻസ്ജെൻഡേഴ്സ് നേരിടുന്നത് വലിയ വെല്ലുവിളികൾ തന്നെയാണ്. ജനങ്ങൾക്ക് അവരോടുള്ള മനോഭാവത്തിൽ മാറ്റം വരുത്താൻ ഇപ്പോഴും നിയമത്തിനും സാധിക്കുന്നില്ല. അവരോടുള്ള നമ്മുടെ ഇടപഴകലിൽ മാറ്റം വരുത്തണമെന്ന് കാട്ടിത്തരുന്നു ഞാൻ മേരിക്കുട്ടി. മേരിക്കുട്ടിയായി വേഷമിട്ട ജയസൂര്യക്കും രഞ്ജിത് ശങ്കറിനുമൊപ്പം മന്ത്രിമാരും എംഎൽഎമാരും ചിത്രം കണ്ടു. ഏവർക്കും മികച്ച അഭിപ്രായം.
അവർക്കൊപ്പം അവർക്കായുള്ള അവകാശങ്ങൾക്കായി പോരാടാൻ ഈ ചിത്രത്തിലൂടെ സാധിച്ചുവെന്ന് ജയസൂര്യ പറഞ്ഞു. ചിത്രം മികച്ച സന്ദേശം സമൂഹത്തിലെത്തിച്ചെന്ന് സംവിധായകൻ പറഞ്ഞു. ചിത്രം വിജയം നേടിയ സന്തോഷം അണിയറപ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.