എഐവൈഎഫിനും മഹിളാ കോണ്‍ഗ്രസിനുമെതിരെ കൊലവിളിയുമായി മോഹന്‍ലാല്‍ ഫാന്‍സ് 

മോഹന്‍ലാല്‍ നെഞ്ചിനകത്തെ റോസാപ്പൂവാണെന്നും തൊട്ടുകളിച്ചാല്‍ കയ്യും കാലും വെട്ടുമെന്നുമൊക്കെയാണ് ആരാധകര്‍ മുദ്രാവാക്യം വിളിച്ചത്.

Update: 2018-06-29 16:46 GMT
എഐവൈഎഫിനും മഹിളാ കോണ്‍ഗ്രസിനുമെതിരെ കൊലവിളിയുമായി മോഹന്‍ലാല്‍ ഫാന്‍സ് 
AddThis Website Tools
Advertising

അമ്മ വിവാദത്തില്‍ കൊലവിളി മുദ്രാവാക്യങ്ങളുമായി മോഹന്‍ലാല്‍ ഫാന്‍സിന്റെ പ്രകടനം. കൊച്ചിയിലും ആലപ്പുഴയിലുമാണ് പ്രകടനം നടന്നത്.

ആലപ്പുഴയില്‍ എഐവൈഎഫിനും മഹിളാ കോണ്‍ഗ്രസിനുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചാണ് പ്രകടനം നടത്തിയത്. മോഹന്‍ലാല്‍ നെഞ്ചിനകത്തെ റോസാപ്പൂവാണെന്നും തൊട്ടുകളിച്ചാല്‍ കയ്യും കാലും വെട്ടുമെന്നുമൊക്കെയാണ് ആരാധകര്‍ മുദ്രാവാക്യം വിളിച്ചത്.

ആലപ്പുഴ മോഹൻലാൽ ഫാൻസിന്റെ പ്രതിഷേധ പ്രകടനം

Posted by Skylark Pictures Entertainment on Friday, June 29, 2018

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസും എഐവൈഎഫും മോഹന്‍ലാലിനെതിരെ പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് ഭീഷണി മുദ്രാവാക്യങ്ങളുമായി ഫാന്‍സ് പ്രകടനം നടത്തിയത്.

മോഹന്‍ ലാല്‍ ആരാധകര്‍ കൊച്ചിയിലും പ്രകടനം നടത്തി. ഫ്ലക്സുകളും പോസ്റ്ററുകളുമായാണ് പ്രകടനം നടത്തിയത്. പിന്തുണയുമായി മമ്മൂട്ടി ഫാന്‍സും എത്തിയെന്ന് ആരാധകര്‍ അവകാശപ്പെട്ടു.

We support Lalettan 😎

Posted by Mohanlal Fans Club on Friday, June 29, 2018
Tags:    

Similar News