ബോക്‌സ്ഓഫീസ് കുലുക്കി, റെക്കോര്‍ഡ് കളക്ഷനിലേക്ക് സഞ്ജു
രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത സഞ്ജു എന്ന ചിത്രം ബോക്‌സ്ഓഫീസില്‍ കുതിപ്പ് തുടരുന്നു.
രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത സഞ്ജു എന്ന ചിത്രം ബോക്‌സ്ഓഫീസില്‍ കുതിപ്പ് തുടരുന്നു. രണ്‍ബീര്‍ കപൂറാണ് സഞ്ജുവായി അഭിനയിക്കുന്നത്. ബോളിവുഡിലെ വിവാദ നായകന്‍ സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്നതാണ് ചിത്രം. രണ്‍ബീറിനും ഹിറാനിക്കും റിലീസിന് ഏറ്റവും കൂടുതല്‍ തിയേറ്ററുകള്‍ ലഭിച്ച ചിത്രം കൂടിയായിരുന്നു സഞ്ജു. 2018ലെ പ്രതീക്ഷയോടെ നോക്കിയ ചിത്രം കൂടിയാണിത്.
Non-holiday... Non-festival release... Yet, #Sanju packs a PHENOMENAL TOTAL on Day 1... Emerges the BIGGEST OPENER of 2018 [so far]... Also, Ranbir's HIGHEST OPENER to date... Expected to cross ₹ 100 cr in 3 days, as per trends... Fri ₹ 34.75 cr. India biz.
— taran adarsh (@taran_adarsh) June 30, 2018
പ്രശസ്ത ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ ട്വീറ്റ് പ്രകാരം റിലീസ് ചെയ്ത രണ്ട് ദിവസത്തിനകം 73 കോടിയാണ് ചിത്രം വാരിയത്. 2018ലെ ഏറ്റവും വലിയ ഓപ്പണര്‍ എന്ന റെക്കോര്‍ഡും സഞ്ജു ഇതിനകം സ്വന്തമാക്കിയിരുന്നു. രണ്‍ബീറിന്റെ കരിയറിലെത്തന്നെ ഏറ്റവും വലിയ ഓപ്പണിങാണിത്. മൂന്നാം ദിവസം തന്നെ ചിത്രം 100 കോടി നേടുമെന്നാണ് വിലയിരുത്തല്‍.
TOP 5 - 2018
— taran adarsh (@taran_adarsh) June 30, 2018
Opening Day biz...
1. #Sanju ₹ 34.75 cr
2. #Race3 ₹ 29.17 cr
3. #Baaghi2 ₹ 25.10 cr
4. #Padmaavat ₹ 19 cr
[Thu release; incl Wed previews ₹ 24 cr]
5. #VeereDiWedding ₹ 10.70 cr
India biz.
[Hollywood films not included]
വെള്ളിയാഴ്ച 34.75 ശനിയാഴ്ച 38.60 എന്നിങ്ങനെയാണ് കളക്ഷന്‍. സല്‍മാന്‍ ഖാന്റെ റേസ് 3ക്ക് ശേഷം 2018ല്‍ 100കോടി സ്വന്തമാക്കുന്ന ചിത്രമാവാനൊരുങ്ങുകയാണ് സഞ്ജു. ഇൌ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ചതും സഞ്ജുവിനാണ്. സല്‍മാന്‍ ഖാന്റെ റേസ് 3 യെയാണ് സഞ്ജു തകര്‍ത്തത്. 2013ലെ ബേഷറം എന്ന ചിത്രമായിരുന്നു രണ്‍ബീറിന്റെ ഇതുവരെയുള്ള മികച്ച ഓപ്പണിങ് കളക്ഷന്‍ ലഭിച്ച ചിത്രം.
Ranbir Kapoor - Opening Day biz...
— taran adarsh (@taran_adarsh) June 30, 2018
1. #Sanju ₹ 34.75 cr
2. #Besharam ₹ 21.56 cr
3. #YJHD ₹ 19.45 cr
4. #ADHM ₹ 13.30 cr
5. #Tamasha ₹ 10.94 cr
India biz.