മധുരച്ചൂരലുമായി ശ്രീനിവാസന്‍
നവാഗതനായ ശ്രീകൃഷ്ണന്‍ ആണ് സംവിധാനം
Update: 2018-07-04 03:28 GMT
ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്ന പവിയേട്ടന്റെ മധുരച്ചൂരലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ശ്രീകൃഷ്ണന്‍ ആണ് സംവിധാനം. ലെനയാണ് ചിത്രത്തിലെ നായിക. മിശ്രവിവാഹിതരായ ദമ്പതികളായാണ് ഇരുവരും ചിത്രത്തില്‍ എത്തുന്നത്.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസന്‍ തിരക്കഥയെഴുതുന്നത്. സുരേഷ് ബാബു ശ്രീസ്ഥയുടെതാണ് കഥ. വി.സി സുധന്‍, സി വിജയന്‍, സുധീര്‍ സി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ലിഷോയ് എന്നിവരാണ് മറ്റ് താരങ്ങള്‍.