രാജീവ് ഗാന്ധിയെ അപമാനിക്കുന്നു; നെറ്റ് ഫ്ലിക്സ് പരമ്പര സാക്രഡ് ഗെയിംസിനെതിരെ പരാതി

ലോകത്ത് വിജയകരമായ നിരവധി പരമ്പരകള്‍ ചെയ്തിട്ടുള്ള നെറ്റ് ഫ്ലിക്സിന്‍റെ ആദ്യ ഇന്ത്യന്‍ പരമ്പരയായണ് സാക്രഡ് ഗെയിംസ്

Update: 2018-07-10 14:37 GMT
Advertising

നെറ്റ് ഫ്ലിക്സിന്‍റെ ആദ്യ ഇന്ത്യന്‍ പരമ്പരയായ സാക്രഡ് ഗെയിംസിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ്. പരമ്പരയില്‍ മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ പരാമര്‍‌ഷക്കുമ്പോള്‍ നല്‍കുന്ന 'fattu' എന്ന വാക്കിന് നല്‍കുന്ന സബ് ടൈറ്റിലില്‍ മ്ലേച്ചമായ വാക്കാണ്

ഉപയോഗിക്കുന്നതെന്നാണ് പരാതി. നടന്‍ നവാസുദീന്‍ സിദ്ധീക്കിനും പരമ്പര നിര്‍മാതാക്കള്‍ക്കെതിരെയുമാണ് വെസ്റ്റ് ബംഗാളില്‍ നിന്നുള്ള രാജീവ് സിന്‍ഹ എന്ന കോണ്‍ഗ്രസ് നേതാവ് കൊല്‍ക്കത്ത പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇത് വരെ അഞ്ച് എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തത്. നാലാമത്തെ എപ്പിസോഡ് 'ബ്രഹ്മഹത്യ'യിലാണ് 1985 ലെ ഷാ ബാനു മുത്തലാഖ് കേസില്‍ രാജീവ് ഗാന്ധി രാഷ്ട്രീയം കളിക്കുന്നതായി പരമ്പരയില്‍ പറയുന്നു. ഈ സന്ദര്‍ഭത്തിലാണ് കേസിനാസ്പദമായ സന്ദര്‍ഭം.

ലോകത്ത് വിജയകരമായ നിരവധി പരമ്പരകള്‍ ചെയ്തിട്ടുള്ള നെറ്റ് ഫ്ലിക്സിന്‍റെ ആദ്യ ഇന്ത്യന്‍ പരമ്പരയായണ് സാക്രഡ് ഗെയിംസ്. ഇതേ പേരിലുള്ള വിക്രം ചന്ദ്രയുടെ നോവലിനെ ആസ്പദമാക്കിയാണ് പരമ്പര.

Tags:    

Similar News