വലിയ ദുരന്തത്തെ നേരിട്ട കൊച്ചു ഫുട്ബോളറെ തേടിയുള്ള ഒരു ഫോട്ടോഗ്രാഫറുടെ യാത്ര 

വർഷങ്ങളും ഓർമ്മകളും മറഞ്ഞിരിക്കുന്നു. അന്നത്തെ കൊച്ച് ഫുട്ബാളറെ കണ്ടെത്താൻ ഒരാള്‍ ശ്രമിക്കുന്നു. ഒരു സ്വപ്നത്തിന്‍റെ യാഥാർത്ഥ്യം എന്താണെന്ന് പരിശോധിക്കാൻ

Update: 2018-07-11 19:58 GMT
Advertising

ട്രക്ക് ഡ്രൈവറായ അച്ഛന്‍റെ യാത്ര വിവരണങ്ങളില്‍ നിന്നാണ് ആ ഏഴാം ക്ലാസുകാരന്‍ കേട്ടത്. കാല്‍പന്ത് കളിയെ സ്നേഹിക്കുന്ന കേരളത്തെ കാണാന്‍ അവന്‍ പുറപ്പെട്ടത്. എന്നാല്‍ വളരെ പ്രതീക്ഷയോടെ അവന്‍ കാത്തിരുന്ന ആ യാത്ര ഒരിക്കലും സങ്കല്പിക്കാനാവാത്തത്ര ദുരന്തത്തിലേക്കാണവനെ നയിച്ചത്.

വർഷങ്ങളും ഓർമ്മകളും മറഞ്ഞിരിക്കുന്നു. അന്നത്തെ കൊച്ച് ഫുട്ബാളറെ കണ്ടെത്താൻ ഒരാള്‍ ശ്രമിക്കുന്നു. ഒരു സ്വപ്നത്തിന്‍റെ യാഥാർത്ഥ്യം എന്താണെന്ന് പരിശോധിക്കാൻ. ഫോട്ടോ ഗ്രാഫര്‍ കെ.ആർ സുനിൽ തന്‍റെ ഫ്രെയിമുകൾക്കുമപ്പുറത്തേക്ക് കടന്നുവരുന്നു. കേരളത്തിലേക്കുള്ള യാത്രയിൽ ഒരു കാല്‍പന്ത് കളിക്കാരന്‍റെ ഏറ്റവും മോശം അനുഭവം നേരിടേണ്ടിവന്ന തമിഴ് ബാലന്‍റെ കഥ തേടി. ഫുട്ബാള്‍ പ്രേമികളുടെ ചങ്കിടിപ്പിനെ പറ്റി ഒരു ഡോക്യുമെന്‍ററി. ബോദി സൈലന്റ് സ്കേപ്പ് ചെയ്ത ഡോക്യുമെന്ററി രൂപപ്പെടുത്തിയത് കിരണ്‍ കേശവാണ്. സ്പേസ് ആര്‍ക്ടെക്സ്റ്റിന് വേണ്ടി അബ്ദുസ്സലാമാണ് നിര്‍മ്മാതാവ്.

നഷ്ടപ്പെട്ട കാലുകള്‍ തിരിച്ച് കിട്ടിയാല്‍ അവന്‍ ഇനിയും തേടിവരും... കാല്‍പന്ത് കളിയെ ആഘോഷിക്കുന്ന ആ മനോഹരമായ ദൂരദേശം തേടി...

Full View
Tags:    

Similar News