അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് 

റെഡ‌് മലബാർ കോമ്രേഡ‌് സെൽ (ആർഎംസിസി) എന്ന വാട‌്സ‌് ആപ്പ‌് കൂട്ടായ‌്മയുടെ നേതൃത്വത്തിലാണ‌് അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത‌്

Update: 2018-07-27 05:29 GMT
Advertising

അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലേക്കമഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു. റെഡ‌് മലബാർ കോമ്രേഡ‌് സെൽ (ആർഎംസിസി) എന്ന വാട‌്സ‌് ആപ്പ‌് കൂട്ടായ‌്മയുടെ നേതൃത്വത്തിലാണ‌് അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത‌്. ‘പത്മവ്യൂഹത്തിലെ അഭിമന്യു’ എന്നാണ‌് സിനിമയുടെ പേര‌്.

ആർഎംസിസി ഗ്രൂപ്പുമായി ബന്ധപ്പെട്ട‌് വാട‌്സ‌്ആപ‌്, ഫെയ‌്സ‌്ബുക്ക‌് തുടങ്ങി നവമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർ ചേർന്നാണ‌് സിനിമ നിർമിക്കുന്നത‌്. അഭിമന്യുവിന്റെ നാട‌്, വിദ്യാഭ്യാസകാലം, മഹാരാജാസ‌് കോളേജ‌് ജീവിതം, രാ‌ഷ‌്ട്രീയം, രക്തസാക്ഷിത്വം തുടങ്ങി ആ ജീവിതവുമായി ബന്ധപ്പെടുത്തിയാണ‌് സിനിമ ഒരുക്കുന്നത‌്. ആർഎംസിസി പ്രൊഡക‌്ഷന്റെ ബാനറിൽ വിനീഷ‌് ആരാധ്യയാണ‌് കഥയും സംവിധാനവും. അടുത്ത മാസം കോഴിക്കോട‌്, എറണാകുളം, മൂന്നാർ എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കും.

സിനിമയിൽ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും വേഷമിടുന്നുണ്ട‌്. രമേഷ‌് കാവിൽ, അജയ‌് ഗോപാൽ, സി.പി അബൂബക്കർ എന്നിവർ ചേർന്നാണ‌് ഗാനങ്ങൾ ഒരുക്കുന്നത‌്. അജയ‌് ഗോപാലാണ‌് സംഗീതം. പുതുമുഖങ്ങളെ കണ്ടെത്താൻ 28ന‌് കോഴിക്കോട‌് നളന്ദ ഓഡിറ്റോറിയത്തിൽ ഓഡിഷൻ നടത്തും.

Tags:    

Similar News