ഇത് ഞാന്‍ തന്നെയാണ്, സന്തോഷവതിയാണ്; കാന്‍സറിനോട് പൊരുതി സൊണാലി

അമേരിക്കയില്‍ ചികിത്സയിലുള്ള താരം സുഹൃത്തുക്കള്‍ നല്‍കുന്ന പിന്തുണയെ കുറിച്ചും ചികിത്സയുടെ ഭാഗമായി നഷ്ടമായ മുടിയെ കുറിച്ചും ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

Update: 2018-08-06 05:30 GMT
Advertising

തനിക്ക് കാന്‍സറാണെന്ന് ബോളിവുഡ് താരം സൊണാലി ബിന്ദ്രെ അടുത്ത കാലത്ത് ആരാധകരോട് വെളിപ്പെടുത്തിയിരുന്നു. കാന്‍സറിനെ കീഴടക്കുമെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും സൊണാലി പറയുകയുണ്ടായി. ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സയിലുള്ള താരം സുഹൃത്തുക്കള്‍ നല്‍കുന്ന പിന്തുണയെ കുറിച്ചും ചികിത്സയുടെ ഭാഗമായി നഷ്ടമായ മുടിയെ കുറിച്ചും ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

"ഇത് ഞാന്‍ തന്നെയാണ്. ഈ നിമിഷം ഞാന്‍ അതീവ സന്തോഷവതിയാണ്. ഞാനിത് പറയുമ്പോള്‍ ആളുകള്‍ വിചിത്രമായ എന്തോ കേട്ടത് പോലെ എന്നെ നോക്കും. പക്ഷേ സത്യമാണ്. ഇപ്പോള്‍ കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും സന്തോഷവതിയായിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നു. ശരിയാണ്, വേദനയുടെയും തളര്‍ച്ചയുടെയും നിമിഷങ്ങളുണ്ട്. പക്ഷേ ഞാന്‍ എനിക്കിഷ്ടമുള്ളത് ചെയ്യുന്നു, പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുന്നു. എനിക്ക് കരുത്തേകുന്ന എന്റെ സുഹൃത്തുക്കളോട് നന്ദിയുണ്ട്. അവരുടെ തിരക്കുകള്‍ക്കിടയിലും എന്നെ വന്നുകാണാനും സന്ദേശമയക്കാനുമൊക്കെ അവര്‍ സമയം കണ്ടെത്തുന്നു. തനിച്ചാണെന്ന് ഒരു നിമിഷം പോലും തോന്നാത്ത വിധം അവര്‍ കൂടെ നില്‍ക്കുന്നു. യഥാര്‍ഥ സൌഹൃദം എന്താണെന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി".

ഇപ്പോള്‍ മുടി കെട്ടേണ്ടതില്ലാത്തതിനാല്‍ ഒരുങ്ങാന്‍ വളരെ കുറച്ചു സമയം മതിയെന്ന് പറഞ്ഞ സൊണാലി തലമുടിയില്ലാത്ത അവസ്ഥ സുന്ദരമാണെന്നും പറഞ്ഞു. സുസെന്‍ ഖാന്‍, ഗായത്രി ഒബ്രോയി എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും സൊണാലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഫോട്ടോയെടുത്തത് ഹൃത്വിക് റോഷനാണെന്നും വ്യക്തമാക്കി.

Tags:    

Similar News