വിണ്ണൈതാണ്ടി വരുവായാ 2വില്‍ അനുഷ്ക ഷെട്ടി

തമിഴ് കൂടാതെ തെലുങ്ക്,കന്നഡ,മലയാളം താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് സൂചന

Update: 2018-08-11 06:27 GMT
Advertising

സൂപ്പര്‍ഹിറ്റായ വിണ്ണൈതാണ്ടി വരുവായായുടെ രണ്ടാം ഭാഗത്തില്‍ അനുഷ്ക ഷെട്ടി നായികയാകുമെന്ന് റിപ്പോര്‍ട്ട്. രണ്ടാം ഭാഗം തികച്ചു വ്യത്യസ്തമായിരിക്കുമെന്നാണ് സംവിധായകന്‍ ഗൌതം മേനോനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. തമിഴ് കൂടാതെ തെലുങ്ക്,കന്നഡ,മലയാളം താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് സൂചന. ആദ്യ ഭാഗത്തിലെ നായകന്‍ ചിമ്പു തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

2010ല്‍ പുറത്തിറങ്ങിയ വിണ്ണൈതാണ്ടി വരുവായാ ഒരു പ്രണയചിത്രമായിരുന്നു. തൃഷ-ചിമ്പു ജോഡികളുടെ കെമിസ്ട്രി പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങള് ചിത്രീകരിച്ചത് ആലപ്പുഴയിലായിരുന്നു. ബാബു ആന്റണി, കോട്ടയം പ്രദീപ് തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിരുന്നു. ചിത്രം പോലെ എ.ആര്‍ റഹ്മാന്‍ ഈണമിട്ട പാട്ടുകളും ഹിറ്റായിരുന്നു.

Tags:    

Similar News