മാണിലോയ്ക്ക് റോയല്‍ കോളേജ് ഓഫ് മ്യൂസിക്കിന്റെ ഓണററി ഫെലോഷിപ്പ്
സംഗീത ലോകത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഫെലോഷിപ്പ്.സംഗീത പരിപാടിക്കിടെയാണ് ആരാധകരുടെ മുന്നില്‍ വെച്ച് ഫെലോഷിപ്പ് സമ്മാനിച്ചത്
ബാരി മാണിലോയ്ക്ക് റോയല്‍ കോളേജ് ഓഫ് മ്യൂസിക്കിന്റെ ഓണററി ഫെലോഷിപ്പ്. സംഗീത ലോകത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഫെലോഷിപ്പ്.സംഗീത പരിപാടിക്കിടെയാണ് ആരാധകരുടെ മുന്നില്‍ വെച്ച് ഫെലോഷിപ്പ് സമ്മാനിച്ചത്.
അമേരിക്കന്‍ ഗായകനായ ബാരി മാണിലോക്കിന് റോയല്‍ കോളേജ് ഓഫ് മ്യൂസിക്കിന്റെ അംഗീകാരം. മാഞ്ചസ്റ്റര്‍ അരിനയില്‍ നടന്ന പരിപാടിയ്ക്കിടെയാണ് ബാരി മാനിലോക്കിന് ഫെലോഷിപ്പ് നല്‍കിയത്. ആയിരക്കണക്കിന് ആരാധകരുടെ മുന്‍പില്‍ വെച്ചാണ് കണ്‍സര്‍വെറ്ററി മ്യൂസിക്കിന്റെ തലവനായ അന്റി സ്റ്റോട്ട് ബാരി മാനിലോക്കിന് ഫെലോഷിപ്പ് സമ്മാനിച്ചത് .നിങ്ങള്‍ ഇല്ലാതെ എനിക്ക് ചിരിക്കാന്‍ കഴില്ലെന്ന് വേദിയില്‍ നിന്ന് കുട്ടികളോട് ബാരി മാണിലോക്ക് പറഞ്ഞു.സംഗീത പരിപാടിക്ക് ശേഷം കോളേജിലെ കുട്ടികള്‍ക്കൊപ്പം ഫോട്ടോയും എടുത്തതിന് ശേഷമാണ് മടങ്ങിയത്. വിശിഷ്‍ട വ്യക്തികള്‍ക്ക് റോയല്‍ കോളേജ് ഓഫ് മ്യൂസിക്ക് ഓണററി ഡോക്ടറെറ്റ് നല്‍കുന്നത് അവരുടെ മേഖലകളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ്.