സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും കാസ്റ്റിംഗ് കൌച്ച് ഉണ്ടെന്ന് ഭൂമിക ചാവ്‍ല
കാസ്റ്റിംഗ് കൌച്ച് ഉണ്ടെന്ന് ഞാന്‍ തുറന്നു പറയുന്നു. പക്ഷേ എനിക്കിതു വരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല,
സിനിമയില്‍ മാത്രമല്ല സമൂഹത്തിലെ എല്ലാ രംഗത്തും കാസ്റ്റിംഗ് കൌച്ച് ഉണ്ടെന്ന് തെന്നിന്ത്യന്‍ താരം ഭൂമിക ചാവ്‍ല. കാസ്റ്റിംഗ് കൌച്ച് ഉണ്ടെന്ന് ഞാന്‍ തുറന്നു പറയുന്നു. പക്ഷേ എനിക്കിതു വരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല, ദൈവം വളരെ കരുണയുള്ളവനാണ്.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭൂമിക പറഞ്ഞു.
ഞാന്‍ സിനിമയില്‍ വന്നിട്ട് ഇരുപത് വര്‍ഷത്തോളമായി. എനിക്കിവിടെ ധാരാളം അഭ്യുദയ കാംക്ഷികളുണ്ട്. വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്നാണ് എനിക്ക് മനസിലാക്കാനായത്. നന്നായി അധ്വാനിക്കുക, വിനയം പാലിക്കുക. ചിലര്‍ നിങ്ങളുടെ അനുകമ്പയുള്ള പെരുമാറ്റം ഒരു പക്ഷേ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്നിരിക്കും. ഭൂമിക പറയുന്നു.
യു ടേണ്‍ ആണ് അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. കലാവാടിയ പൊഴുതുകള്‍ എന്ന ചിത്രത്തിന് ശേഷം തമിഴില്‍ പുറത്തിറങ്ങുന്ന ചിത്രമാണിത്. കന്നഡ ചിത്രത്തിന്റെ റീമേക്കാണ് യു ടേണ്‍. കന്നഡ ഞാന്‍ കണ്ടിരുന്നു, ഇഷ്ടപ്പെട്ടു. ഇതുവരെ ഞാനൊരു ത്രില്ലര്‍ ചിത്രത്തിന്റെ ഭാഗമായിട്ടില്ല. അതുകൊണ്ട് കൂടിയാണ് യു ടേണില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്.
സാമന്തയാണ് ചിത്രത്തിലെ നായിക. സെക്കന്‍ഡ് ഹീറോയിനാണ് ഞാന്‍. അതില്‍ എനിക്കൊരു പരാതിയുമില്ല. എന്റെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടോ എന്ന് മാത്രമാണ് ഞാന്‍ നോക്കാറുള്ളത്. യു ടേണിലെ കഥാപാത്രം ശരിക്കും വെല്ലുവിളി നിറഞ്ഞതാണെന്നും ഭൂമിക കൂട്ടിച്ചേര്‍ത്തു. തമിഴില്‍ സിനിമ ചെയ്യാന്‍ എനിക്കിഷ്ടമാണ്. നിരവധി അവസരങ്ങളും തേടിയെത്താറുണ്ട്. പക്ഷേ തിരക്കഥയും ടീമും നോക്കിയേ ഞാന്‍ സിനിമ ചെയ്യാറൂള്ളൂ. സ്ത്രീ കേന്ദ്രീകൃത സിനിമകളുമായി എഴുത്തുകാര്‍ മുന്നോട്ടു വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഭൂമിക കൂട്ടിച്ചേര്‍ത്തു.