കിടിലന്‍ മേക്കോവറുമായി വിക്രം പ്രഭു; തുപ്പാക്കിമുനൈയില്‍ 45കാരനായി താരം
പുതിയ ചിത്രമായ തുപ്പാക്കിമുനൈയില്‍ നാല്പത്തിയഞ്ചുകാരനായ എന്‍കൌണ്ടര്‍ സ്പെഷ്യലിസ്റ്റ് ആയിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്.
ലുക്കിലും അഭിനയത്തിലും വലിയ പരീക്ഷണങ്ങള്‍ക്ക് വിധേയനാകാത്ത നടനാണ് തമിഴ് താരം വിക്രം പ്രഭു. പതിവ് രീതികളെ തട്ടിമറിച്ച് ഇത്തവണ ഞെട്ടിക്കാനൊരുങ്ങുകയാണ് താരം. പുതിയ ചിത്രമായ തുപ്പാക്കിമുനൈയില്‍ നാല്പത്തിയഞ്ചുകാരനായ എന്‍കൌണ്ടര്‍ സ്പെഷ്യലിസ്റ്റ് ആയിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. ലുക്കില്‍ അടിമുടി മാറ്റം വരുത്തിയാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പുതുമയുള്ളൊരു കഥയും കഥാപാത്രവുമായതുകൊണ്ടാണ് താനീ ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്ന് കുംകി താരം പറഞ്ഞു.
മണിരത്നത്തിന്റെ അസിസ്റ്റന്റ് ആയിരുന്ന ദിനേശ് ശെല്‍വരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമേശ്വരം, ധനുഷ് കോടി, ചെന്നൈ, മുംബൈ,മധുരൈ, ഡല്‍ഹി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ഹന്‍സികയാണ് വിക്രത്തിന്റെ നായികയായി എത്തുന്നത്. വേല രാമമൂര്‍ത്തി, ആടുകളം ഫെയിം നരേന്‍, എം.എസ് ഭാസ്കര്‍, ഭാരത് റെഡ്ഡി എന്നിവരാണ് തുപ്പാക്കി മുനൈയിലെ മറ്റ് താരങ്ങള്‍. രസമതിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം എല്‍.വി മുത്തുഗണേഷ്. വി.ക്രീയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.