‘നാൻ പെറ്റ മകൻ’; അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു
തന്റെ മകന് സിനിമയിലൂടെ ജീവൻ പകരുന്ന താരം മിനോണിനെ കണ്ടതോടെ അമ്മയുടെ നിയന്ത്രണം വിട്ടു. സിനിമയുടെ പേര് പ്രഖ്യാപിച്ച് സ്ക്രീൻ തെളിഞ്ഞതോടെ അഭിമന്യുവിന്റെ ഓർമയിൽ സദസ് വിങ്ങി.
Update: 2018-09-22 12:56 GMT
മഹാരാജാസിൽ കൊലക്കത്തിക്ക് ഇരയായ അഭിമന്യു ഇനി സിനിമയിലൂടെ ജീവിക്കും. നാൻ പെറ്റ മകൻ എന്ന പേരിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇന്ദ്രൻസ് അടക്കമുള്ള താരങ്ങളാണ് സിനിമയിൽ വേഷമിടുന്നത്. സജി എസ് പാലമേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അടങ്ങാത്ത ഈ വിതുമ്പലിൽ നിന്നുതിർന്ന വിളിയാണ് സിനിമയുടെ പേരും. തന്റെ മകന് സിനിമയിലൂടെ ജീവൻ പകരുന്ന താരം മിനോണിനെ കണ്ടതോടെ അമ്മയുടെ നിയന്ത്രണം വിട്ടു. സിനിമയുടെ പേര് പ്രഖ്യാപിച്ച് സ്ക്രീൻ തെളിഞ്ഞതോടെ അഭിമന്യുവിന്റെ ഓർമയിൽ സദസ് വിങ്ങി. മുൻ സാംസ്കാരിക മന്ത്രി എം.എ ബേബി സിനിമയുടെ പ്രഖ്യാപനം നടത്തി.
അച്ഛനായി വേഷമിടുന്ന ഇന്ദ്രൻസ്, പന്ന്യൻ രവീന്ദ്രൻ, കൊല്ലം തുളസി, ആർ രാജേഷ് എം.എൽ.എ, അഭിമന്യുവിന്റെ കുടുംബാംഗങ്ങൾ തുടങ്ങി പ്രൌഢമായ സാന്നിദ്ധ്യമായിരുന്നു സദസ്സിൽ.