ഒടുവില്‍ മലയാള സിനിമ എന്നാല്‍ പണ്ഡിറ്റിന്റെ സിനിമ എന്നാകുമോ? 

എത്രയോ ദ്വയാര്‍ത്ഥങ്ങളുള്ള ഡയലോഗൊക്കെ ഉള്ള പല ചവറ് സിനിമകളേയും ഇതേ പ്രേക്ഷകർ ഹിറ്റാക്കി കൊടുത്തിട്ടുണ്ട്. 

Update: 2018-09-22 04:30 GMT
Advertising

ഡിസ്‍ലൈക്കുകള്‍ കൊണ്ടാണ് ഒരു അഡാര്‍ ലവിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനം ശ്രദ്ധിക്കപ്പെട്ടത്. ഡിസ്‍ലൈക്കിന്റെ ട്രെൻഡിൽ ഗാനം ഒന്നാമതാകും എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ എങ്ങിനെ എങ്കിലും പാട്ട് നാലാള് കണ്ട് യു ട്യൂബിലൂടെ പണം ഉണ്ടാക്കാന്‍ ശ്രമിച്ചതാകാമെന്നാണ് ഗാനത്തിന് പിന്നിലെന്നാണ് നടന്‍ സന്തോഷ് പണ്ഡിറ്റ് പറയുന്നത്. സന്തോഷ് പണ്ഡിറ്റ് ശൈലിയെ കടമെടുത്ത്, അദ്ദേഹത്തിന്റെ നിലവാരം കഷ്ടപ്പെട്ട് ഉണ്ടാക്കി എടുക്കുവാൻ ശ്രമിക്കുന്നതും തെറ്റല്ലെന്നും പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട ഫേസ്ബുക്ക് കുടുംബാംഗങ്ങളെ,

ഈ കഴിഞ്ഞ ദിവസം ഒരു പ്രമുഖ സംവിധായകന്റെ ഒരു സിനിമയിലെ ഗാനം യു ട്യൂബില്‍ ഡിസ്‍ലൈക്കിലെ പ്രളയം കാരണം ശ്രദ്ധിക്കപ്പെട്ടല്ലോ... ഡിസ്‍ലൈക്കിന്റെ ട്രെൻഡിൽ ഒന്നാമതാകും എന്നു പറയുന്നു. 10 ലക്ഷം വരെ എത്താം...'

എങ്ങനെ എങ്കിലും പാട്ട് നാലാള് കണ്ട് യു ട്യൂബിലൂടെ പണം ഉണ്ടാക്കുവാൻ ശ്രമിച്ചതാകാം. ഇതിനായ് സന്തോഷ് പണ്ഡിറ്റിനെ ഒക്കെ, ഗുരുവായ് കണക്കാക്കി വിഷ്വലൈസ് ചെയ്തു നോക്കി എങ്ങനെ എങ്കിലും ഒരു വിജയം നേടുവാൻ ശ്രമിച്ചതാകും. സന്തോഷ് പണ്ഡിറ്റ് ശൈലിയെ കടമെടുത്ത്, അദ്ദേഹത്തിന്റെ നിലവാരം കഷ്ടപ്പെട്ട് ഉണ്ടാക്കി എടുക്കുവാൻ ശ്രമിക്കുന്നതും തെറ്റല്ല. പ്രേക്ഷകർ ചിന്തിക്കേണ്ട വിഷയം ഭൂരിഭാഗം സിനിമാക്കാരും സിനിമയോടോ, കലയോടോ, സംഗീതത്തോടൊ , സ്നേഹം കൊണ്ടല്ലാ ഒന്നും ചെയ്യുന്നത്. എങ്ങനെ എങ്കിലും പണം ഉണ്ടാക്കണം എന്നത് മാത്രമാണ് ലക്ഷ്യം.

എത്രയോ ദ്വയാര്‍ത്ഥങ്ങളുള്ള ഡയലോഗൊക്കെ ഉള്ള പല ചവറ് സിനിമകളേയും ഇതേ പ്രേക്ഷകർ ഹിറ്റാക്കി കൊടുത്തിട്ടുണ്ട്. ഇനി പാട്ടിന്റെ വരികളുടെ നിലവാരം നോക്കിയില്‍ "എന്റെ അമ്മന്റെ ജിമ്മിക്കി കമല് ', "അവള് വേണ്ടടാ ഇവള് വേണ്ടടാ ", "അമ്മായി അമ്മ അപ്പം ചുട്ടു ", " പണം വരും പോകും' '' എന്നിവ മെഗാ ഹിറ്റായിരുന്നു' യു ട്യൂബില്‍ നിന്ന് ഒരു പാട് പണവും ഉണ്ടാക്കി കാണും. ഇപ്പോള്‍ പത്തു പേര് കണ്ട് പണം ഉണ്ടാക്കുവാൻ പണ്ഡിറ്റിനെ വലിയ വലിയ സംവിധായകർ പോലും മാതൃകയാക്കുന്നു. ഈശ്വരാ ഇക്കണക്കിന് ഇനി വലിയ നടന്മാരും എല്ലാ കാര്യത്തിലും പണ്ഡിറ്റിനെ മാതൃക ആക്കുമോ?

ഒടുവില്‍ മലയാള സിനിമ എന്നാല്‍ പണ്ഡിറ്റിന്റെ സിനിമ എന്നാകുമോ? പണ്ഡിറ്റിന്റെ സിനിമയെ റെഫർ ചെയ്യാതെ മഹാന്മാരായ സംവിധായകർക്കും , നടന്മാർക്കും ജീവിക്കുവാൻ പറ്റാത്ത അവസ്ഥ ആകുമോ' ? സിനിമയിലെ ഭൂരിഭാഗം ആളുകളും കലയേയും സംഗീതത്തേയും വിറ്റു ജീവിക്കുന്ന വെറും ബിസിനസ്സുകാർ മാത്രമാണ്. അവർക്ക് എന്ത് കല? എന്ത് സംഗീതം ? എന്ത് സിനിമ? വെറും കച്ചവടം മാത്രം.

( വാൽകഷണം: . പണ്ഡിറ്റ് കലയെ ബിസിനസ്സാക്കി പണം ഉണ്ടാക്കിയാലും 50 ശതമാനവും പാവപ്പെട്ടവർക്ക് കൊടുക്കും... അത് ഈ കലയെ ഭംഗിയായ് വിറ്റ് പണം ഉണ്ടാക്കുന്ന ആരെങ്കിലും മാതൃക ആക്കുമോ?)By Santhosh Pandit

https://m.youtube.com/watch?v=N5rf_kOZyfI Dear facebook family, ഈ കഴിഞ്ഞ ദിവസം ഒരു പ്രമുഖ സംവിധായകന്റെ ഒരു സിനിമയിലെ...

Posted by Santhosh Pandit on Friday, September 21, 2018

ये भी पà¥�ें- മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലില്‍ സന്തോഷ് പണ്ഡിറ്റ് 

ये भी पà¥�ें- മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്ന വിഷയങ്ങളിൽ ഇനിയും അഭിപ്രായം പറയുമെന്ന് സന്തോഷ് പണ്ഡിറ്റ്

ये भी पà¥�ें- സോണിയ അഗര്‍വാളിനൊപ്പം സന്തോഷ് പണ്ഡിറ്റ് ബഹുഭാഷാ ചിത്രത്തില്‍

Tags:    

Similar News