എന്ത് കൊണ്ട് യന്തിരൻ 2.0 വൈകുന്നു?; ശങ്കർ പറയുന്ന കാരണമിതാണ് 

Update: 2018-09-30 14:32 GMT
Advertising

രജനികാന്തും അക്ഷയ്‌കുമാറും അഭിനയിച്ച യന്തിരൻ 2.0 വൈകുന്നതിനെ പിന്നിലെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ഒടുവിൽ സംവിധായകൻ ശങ്കർ. ഇന്ത്യയിലെ ഏറ്റവും വലിയ ത്രീ ഡി സിനിമ സാങ്കേതിക കാരണങ്ങളാലാണ് വൈകുന്നെതെന്നാണ് ശങ്കർ പറയുന്നത്. സെപ്തംബര് 13 ന് 2.0 യുടെ ടീസർ പുറത്ത് വരികയും സോഷ്യൽ മീഡിയ ആഘോഷമാക്കുകയും ചെയ്തിരുന്നു. 543 കോടി രൂപയാണ് 2.0 യുടെ മൊത്തം ബജറ്റ്. എന്നാൽ ബജറ്റിന് വേണ്ടിയല്ല സ്ക്രിപ്റ്റിനനുസരിച്ചാണ് ബജറ്റ് തീരുമാനിച്ചതെന്നും ശങ്കർ സി.എൻ.എൻ ന്യൂസിനോട് പറഞ്ഞു. സ്ക്രിപ്റ്റ് ഇത് പോലൊരു വലിയ ബജറ്റ് ആവശ്യപ്പെടുന്നുണ്ടെന്നും ശങ്കർ പറയുന്നു. ഒരു വർഷം മുന്നേ റിലീസാവേണ്ട 2.0 വൈകിയതിനെ കുറിച്ചും ശങ്കറിന് വ്യക്തമായ കാരണങ്ങളുണ്ട്.

‘വിഷ്വൽ എഫക്ട്സ് ചെയ്യാമെന്നേറ്റ ഒരു പ്രമുഖ കമ്പനി കഴിഞ്ഞ ദീപാവലിക്കും രണ്ട് മാസം മുന്നേ വി.എഫ്.എക്സ് തീർത്തു തരാമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. അത് കൊണ്ട് തന്നെയായിരുന്നു ദീപാവലിക്ക് ആദ്യം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതും. പക്ഷെ ആ കമ്പനിക്ക് അത് പൂർത്തിയാക്കാൻ സാധിച്ചില്ല, അവർ വീണ്ടും രണ്ട് മാസം കൂടുതൽ ആവശ്യപെടുകയും ജനുവരിയിൽ പൂർത്തീകരിച്ചു തരാമെന്ന് സമ്മതിക്കുകയും ചെയ്തു. പക്ഷെ ജനുവരിയിലും അവർക്ക് അത് പൂർത്തിയാക്കാൻ സാധിച്ചില്ല. അതിന് ശേഷം ഞങ്ങൾ ആ കമ്പനിയെ ഒഴിവാക്കി ഒരു വലിയ കമ്പനിയെ വിഷ്വൽ എഫക്ട് ചെയ്യാൻ ഏൽപ്പിക്കുകയായിരുന്നു’; ശങ്കർ പറയുന്നു.

ഈ ഒരു കാരണം കൊണ്ട് സിനിമയുടെ ഓഡിയോ ലോഞ്ചിനോടനുബന്ധിച്ച റിലീസ് വരെ മാറ്റി വെക്കേണ്ടി വന്നുവെന്ന് ശങ്കർ പറയുന്നു.

Tags:    

Similar News