‘നിനക്ക് പറ്റും, നീ വന്നാല്‍ മതി, അന്ന് തമ്പിച്ചായന്‍ എന്നോട് പറഞ്ഞു; തമ്പി കണ്ണന്താനത്തെക്കുറിച്ച് അംബിക

നിന്റെ സമയം പോലെ ഡേ നൈറ്റ് ഷൂട്ട് ചെയ്ത് തീര്‍ക്കാം, അതു നിനക്ക് പറ്റില്ലേ, എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 

Update: 2018-10-03 07:00 GMT
Advertising

മോഹന്‍ലാലിനെ സൂപ്പര്‍ ഹീറോയാക്കി മാറ്റിയ ചിത്രമാണ് 1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രത്തില്‍ വിന്‍സന്റ് ഗോമസായി ലാല്‍ എത്തിയപ്പോള്‍ നായികയായി വേഷമിട്ടത് നടി അംബികയായിരുന്നു.

മോഹന്‍ലാല്‍ അന്ന് സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നില്ല. എന്നാല്‍ ലാലിനെക്കാള്‍ തിരക്കുള്ള കൂടുതല്‍ പ്രതിഫലം വാങ്ങിയ നടിയായിരുന്നു അംബിക. തമ്പി കണ്ണന്താനത്തിന്റെ മരണത്തെ കുറിച്ച് അംബിക പ്രതികരിച്ചതിങ്ങനെ ‘ മരണ വാര്‍ത്ത വിശ്വസിക്കാനായില്ല. ഞെട്ടലോടെയാണ് കേട്ടത്. എല്ലാവരേയും ഒരുപോലെ കണ്ടിരുന്ന മനുഷ്യ സ്‌നേഹിയായിരുന്നു അദ്ദേഹം, അംബിക പറഞ്ഞു.

രാജാവിന്റെ മകനിലെ നാന്‍സിയാവാന്‍ തമ്പിച്ചായന്‍ എന്നെ വിളിക്കുമ്പോള്‍ ഞാന്‍ തമിഴ് സിനിമകളില്‍ തിരക്കിലായിരുന്നു. എന്റെ കഥാപാത്രത്തെ കുറിച്ചൊക്കെ പറഞ്ഞ് നീ വന്ന് അഭിനയിക്കണമെന്ന് പറഞ്ഞു. അത്രയും ദിവസം ഡേറ്റ് കിട്ടില്ല എന്നതായിരുന്നു എന്റെ പ്രശ്‌നം. ഞാന്‍ അസൗകര്യം പറഞ്ഞപ്പോള്‍ ‘ നിനക്ക് പറ്റും, നീ വന്നാല്‍ മതി, നിന്റെ സമയം പോലെ ഡേ നൈറ്റ് ഷൂട്ട് ചെയ്ത് തീര്‍ക്കാം, അതു നിനക്ക് പറ്റില്ലേ, എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അങ്ങനെയാണ് മലയാള സിനിമയില്‍ എല്ലാവരും സംസാരിക്കുന്ന ചരിത്ര സിനിമയുടെ ഭാഗമാകാന്‍ എനിക്ക് സാധിച്ചത്. തന്നെ തിരക്കുള്ള നടിയാക്കി മാറ്റിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണെന്നും അംബിക പറയുന്നു .

ये भी पà¥�ें- ‘എന്നെ ‘രാജാവിന്റെ മകന്‍ ‘എന്ന് ആദ്യം വിളിച്ചയാള്‍; തമ്പി കണ്ണന്താനത്തിന് ആദരാഞ്ജലികളര്‍പ്പിച്ച് മോഹന്‍ലാല്‍

ये भी पà¥�ें- പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

Tags:    

Similar News