താന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആരാധകനായി മാറിയെന്ന് പ്രതാപ് പോത്തന്‍

പെല്ലിശേരിക്ക് ഒരു ഡാർക്ക് ഹ്യൂമർ സെൻസ് ഉണ്ട്. അദ്ദേഹത്തിന്റെ എല്ലാ പാടങ്ങളിലും ഈ ഹ്യൂമർ കാണാൻ സാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

Update: 2018-10-04 02:55 GMT
Advertising

ആമേന്‍, ഈമയൌ എന്നീ ചിത്രങ്ങള്‍ കണ്ട് താന്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആരാധകനായി മാറിയെന്ന് നടന്‍ പ്രതാപ് പോത്തന്‍. പെല്ലിശേരിക്ക് ഒരു ഡാർക്ക് ഹ്യൂമർ സെൻസ് ഉണ്ട്. അദ്ദേഹത്തിന്റെ എല്ലാ പാടങ്ങളിലും ഈ ഹ്യൂമർ കാണാൻ സാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കുറച്ച് നാളുകൾക്കു മുൻപ് ഞാൻ ലിജോ ജോസ് പെല്ലിശേരിയുടെ ആമേൻ കണ്ട്, എനിക്കിഷ്ടപ്പെട്ടു. ആമേനിൽ ഉപയോഗിച്ചത് മർകുവേഷ്യൻ ആൻഡ് മാജിക്കൽ റിയലിസം ആയിരുന്നു. പെല്ലിശേരിക്ക് ഒരു ഡാർക്ക് ഹ്യൂമർ സെൻസ് ഉണ്ട്. അദ്ദേഹത്തിന്റെ എല്ലാ പാടങ്ങളിലും ഈ ഹ്യൂമർ കാണാൻ സാധിക്കും. ഇന്നലെ ഞാൻ ഈ മാ യൗ കണ്ടു. അതിലെ മേക്കിങ് എനിക്ക് ഇഷ്ടപ്പെട്ടു, ഒരു ദിവസം കൊണ്ട് നടക്കുന്ന കഥയിലെ മഴ അദ്ദേഹം ദൃശ്യവത്കരിച്ചതും ശബ്ദവും, ഛായാഗ്രഹണം എല്ലാം ഉന്നത നിലവാരം പുലർത്തുന്നത് ആണ്. ഇന്ന് ഞാൻ അങ്കമാലി ഡയറീസ് കണ്ടു. അതിലെ ഛായാഗ്രഹണവും സംഗീതവും മേക്കിങ്, അഭിനയം എല്ലാം കണ്ടു ഞാൻ വീണ് പോയി. ഈ പടത്തിന്റെ സിംഗിൾ ഷോട്ടിൽ എടുത്ത ക്ലൈമാക്സ്‌, അതും വളരെ ജനങ്ങളുടെ ഇടയിൽ 15 മിനിറ്റ് സമയം അദ്ദേഹം വളരെ നല്ല പോലെ എടുത്തു. ലിജോ ക്ലൈമാക്സ്‌ , മിസ്സെൻസിന് വളരെ ഭംഗി ആയിട്ടു അദ്ദേഹം അറേഞ്ച് ചെയ്തു. ഞാൻ അദ്ദേഹത്തിന്റെ ഒരു ഫാൻ ആയി മാറി.

ये भी पà¥�ें- അപഖ്യാതികള്‍ക്ക് മറുപടി പറയുക എന്റെ ഉത്തരവാദിത്തമല്ല, പ്രതാപ് പോത്തന്റെ ആരോപണങ്ങള്‍ക്കെതിരെ അഞ്ജലി മേനോന്‍

Tags:    

Similar News