ആ കിരീടം ടൊവിനോയ്ക്ക് നല്‍കുന്നതില്‍ സന്തോഷമേയുള്ളൂ; ഫഹദ്

ടോവിനോയെ അങ്ങനെ വിളിക്കുന്നതിൽ സന്തോഷം മാത്രമേ ഉള്ളു..എന്റെ കിരീടം മറ്റൊരാൾക്ക് കിട്ടിയല്ലോ..

Update: 2018-10-06 02:49 GMT
Advertising

യുവതാരങ്ങളില്‍ മത്സരിച്ച് അഭിനയിക്കുന്ന നടന്‍മാരാണ് ഫഹദ് ഫാസിലും ടൊവിനോ തോമസും. ഇരുവരും മലയാളികളുടെ ഇഷ്ടതാരങ്ങളും. ഈയിടെ ഇരുവരും തമ്മില്‍ ചെറിയൊരു താരതമ്യമുണ്ടായി..അതും അങ്ങ് ബോളിവുഡിലുള്ള ഇമ്രാന്‍ ഹാഷ്മിയുമായി. മലയാളത്തിലെ ഇമ്രാൻ ഹാഷ്മി എന്ന വിളിപ്പേരുമായി മലയാള സിനിമയിൽ ആദ്യമെത്തിയത് ഫഹദ് ഫാസിൽ ആയിരുന്നു. ചാപ്പാകുരിശിലെ ചുംബനരംഗത്തോടെയാണ് ഫഹദ് ആ വിശേഷണം സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ ആ വിളിപ്പേര് സ്വന്തമാക്കിയിരിക്കുന്നത് ടോവിനോയാണ്. തീവണ്ടിയിലെ ലിപ്‍ലോക്ക് രംഗമാണ് ഇതിന് കാരണമായത്. എന്നാല്‍ ടൊവിനോക്ക് ഹാഷ്മി കിരീടം കൈമാറുന്നതില്‍ സന്തോഷമേ ഉള്ളുവെന്നാണ് മലയാളത്തിലെ ഒരു പ്രമുഖ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞത്.

ടോവിനോയെ അങ്ങനെ വിളിക്കുന്നതിൽ സന്തോഷം മാത്രമേ ഉള്ളു..എന്റെ കിരീടം മറ്റൊരാൾക്ക് കിട്ടിയല്ലോ..ഈ കിരീടം ടോവിനോയ്ക്ക് നൽകുന്നതിൽ സന്തോഷം മാത്രമേ ഉള്ളുവെന്നും നിറഞ്ഞ ചിരിയുമായി ഫഹദ് പറഞ്ഞു.

വരത്തനാണ് ഫഹദിന്റെ ഈയിടെ പുറത്തിറങ്ങിയ ചിത്രം. ഐശ്വര്യ ലക്ഷ്മി നായികയായ ചിത്രത്തെക്കുറിച്ച് മികച അഭിപ്രായമാണുള്ളത്. ടൊവിനോ നായകനായ തീവണ്ടിയും ഇതിനോടകം തന്നെ ഹിറ്റായിട്ടുണ്ട്.

ये भी पà¥�ें- ‘രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് അവാര്‍ഡ് വാങ്ങാനാണ് പോയത്’; ദേശീയ അവാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച് ഫഹദ്

ये भी पà¥�ें- ‘സുഡാനി ഫ്രം നൈജീരിയ’, ‘അരുവി’; ഞാൻ ഭാഗമാവാൻ കൊതിച്ച സിനിമകളാണ്; ഫഹദ് ഫാസിൽ 

Tags:    

Similar News