ഐ.എം വിജയന്‍ സിനിമാ നിര്‍മാണ രംഗത്തേക്ക്
ആദ്യ സിനിമ ഫുട്‌ബോളുമായി ബന്ധപ്പെട്ടതാണെന്നും ഐ.എം വിജയന്‍
Update: 2018-10-09 03:06 GMT
ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ സിനിമാ നിര്‍മാണ രംഗത്തേക്ക്. സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ഡാഡി എന്റര്‍ടെയിന്‍മെന്‍റ് എന്ന പേരിലാണ് നിര്‍മാണ കമ്പനി തുടങ്ങിയത്. ആദ്യ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ സിനിമ ഫുട്‌ബോളുമായി ബന്ധപ്പെട്ടതാണെന്നും ഐ.എം വിജയന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഹായ് ഫ്രണ്ട്സ്, പുതിയൊരു സംരഭത്തിനു തുടക്കം കുറിയ്ക്കുകയാണ്. ഞാനും സുഹൃത്തുക്കളായ അരുൺ തോമസ്, ദീപു ദാമോദർ എന്നിവരും...
Posted by I M Vijayan on Monday, October 8, 2018