കിഷോര്‍ കുമാര്‍; മനസുകളെ കീഴടക്കിയ പാട്ടുകാരന്‍

ആലാപനത്തിലൂടെ മാത്രമല്ല, സംഗീത സംവിധാനത്തിലൂടെയും അഭിനയത്തിലൂടെയും തന്റെ കഴിവ് തെളിയിച്ച് കിഷോര്‍ കുമാര്‍ കൂടുതല്‍ തിളങ്ങി.

Update: 2018-10-13 03:10 GMT
Advertising

നിരവധി പഴയ ഹിന്ദി ഗാനങ്ങളിലൂടെ വിസ്മയിപ്പിച്ച ഗായകന്‍ കിഷോര്‍ കുമാറിന്റെ 37ആം ചരമദിനമാണ് ഇന്ന്. ആലാപനത്തിലൂടെ മാത്രമല്ല, സംഗീത സംവിധാനത്തിലൂടെയും അഭിനയത്തിലൂടെയും തന്റെ കഴിവ് തെളിയിച്ച് കിഷോര്‍ കുമാര്‍ കൂടുതല്‍ തിളങ്ങി. ഓര്‍ത്തെടുക്കാന്‍ ഒരുപാട് പാട്ടുകള്‍ നല്‍കിയ അദ്ദേഹം 1987 ഒക്ടോബര്‍ 13നാണ് വിട പറഞ്ഞത്.

യഥാര്‍ഥ പേര് അഭാസ് കുമാര്‍ ഗാംഗുലി. ജനനം 1929 ആഗസ്റ്റ് നാലിന് മുംബൈയിലെ ഘാണ്ട്വയില്‍. അറിയപ്പെട്ടത് കിഷോര്‍ കുമാര്‍ എന്ന പേരില്‍. പിന്നണി ഗായകന്‍ എന്നതിലുപരി സംഗീത സംവിധായകനായും അഭിനേതാവായും സംവിധായകനായും കഴിവ് തെളിയിച്ച പ്രതിഭ. ആ പ്രതിഭാധനന്റെ കലാജീവിതത്തിന്റെ ഓര്‍മകള്‍ക്കിന്ന് 37 വയസായിരിക്കുന്നു.

1940ല്‍ സിനിമയ്ക്ക് പിന്നണി പാടിയാണ് കിഷോര്‍ കുമാറിന്റെ സിനിമാ അരങ്ങേറ്റം. അന്നത്തെ മുന്‍നിര താരമായിരുന്ന ദേവ് ആനന്ദിനാണ് അദ്ദേഹം പിന്നണി പാടിയത്. 1198 സിനിമകളിലായി 2678 പാട്ടുകള്‍ ആ കണ്ഠനാളത്തിലൂടെ ഒഴുകിയെത്തി. ആ ഒഴുക്ക് ഒരു പ്രവാഹമായി വീണ്ടും ഒഴുകി സംഗീത പ്രേമികളുടെ ഹൃദയങ്ങളിലേക്ക്. ഇന്നും നിലച്ചിട്ടില്ല ആ ഒഴുക്ക്. പിന്നീട് 1946ല്‍ അഭിനയത്തിലേക്കും ചുവടുവെയ്പ്പ്. തുടക്കം ശിക്കാരി എന്ന സിനിമയിലൂടെ...

1951 പുറത്തിറങ്ങിയ ഈ ചിത്രം അഭിനയത്തിനൊപ്പം ഗായകനായും വളരാന്‍ അദ്ദേഹത്തിന് ഏറെ പ്രചോദനം നല്‍കി. അഭിനയ ജീവിതത്തില്‍ കിഷോര്‍ കുമാര്‍ ഏറ്റവും കൂടുതല്‍ തവണ വെള്ളിത്തിരയിലെത്തിയത് ഹാസ്യ വേഷത്തിലായിരുന്നു, ഹാസ്യ വേഷങ്ങളില്‍ ഏറെ പ്രശസ്തി നേടിയത് 1956ലെ ന്യൂ ഡല്‍ഹി എന്ന ചിത്രത്തിലൂടെയും. 1969ല്‍ പുറത്തിറങ്ങിയ ആരാധന എന്ന ചിത്രത്തിലൂടെ രാജേഷ് ഖന്നയ്ക്കൊപ്പം കിഷോര്‍ കുമാര്‍ സൂപ്പര്‍ താര പദവിയിലേക്കെത്തി. ഈ സിനിമയോടെ ഹിന്ദി സിനിമയിലെ ഏറ്റവും മുന്‍നിര ഗായകനാകാനും അദ്ദേഹത്തിനായി. ആ പേര് മരണം വരെ അദ്ദേഹത്തിന് നിലനിര്‍ത്താനായി.

87 ഹിന്ദി സിനിമകളില്‍ അഭിനയിച്ച കിശോര്‍ അഭിനയത്തിനും ആലാപനത്തിനും സംഗീത സംവിധാനത്തിനും പുറമെ ചില ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ദൂര്‍ ഗഗന്‍ കി ചാഓം മേം, ദൂര്‍ കാ രഹി, എന്നീ സിനിമകള്‍ അതില്‍ ഉള്‍പ്പെടും. മികച്ച പിന്നണി ഗായകനുള്ള 8 ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ അദ്ദേഹം നേടി. ഇതേ ഗണത്തില്‍ ഏറ്റവും കൂടുതല്‍‌ ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയെന്ന റെക്കോര്‍ഡും അദ്ദേഹത്തിനാണ്. ബോളിവുഡിന് മികച്ച ഒരു കൂട്ടം ഹൃദ്യമായ പാട്ടുകള്‍ നല്‍കിയ പ്രതിഭ, ഒരു കൂട്ടം സിനിമകളും സമ്മാനിച്ച ആ കലാകാരന്‍. 1987 ഒക്ടോബര്‍ 13ന് വെള്ളിത്തിരയെയും തന്നെ സ്നേഹിച്ചവരെയും വിട്ട് അകാലത്തില്‍ മറഞ്ഞു അദ്ദേഹം..

ये भी पà¥�ें- ബോളിവുഡിന്റെ മാന്ത്രിക ശബ്ദം, ഓര്‍മകളിലെ പാട്ടുകാരന്‍ കിഷോര്‍ കുമാറിന്റെ ഗാനങ്ങളിലൂടെ

Tags:    

Similar News