ഡബ്ല്യു.സി.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ദീഖും കെ.പി.എ.സി ലളിതയും

പ്രസിഡന്‍റിനേയും സംഘടനയേയും അപമാനിച്ച അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സിദ്ധീഖ് മുന്നറിയിപ്പ് നല്‍കി. സിനിമാ മേഖലയില്‍ മാത്രമല്ല പീഡനം നടക്കുന്നതെന്നായിരുന്നു കെ.പി.എ.സി ലളിതയുടെ നിലപാട്.

Update: 2018-10-15 14:56 GMT
Advertising

ഡബ്ല്യു.സി.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്മ ജോയിന്‍റ് സെക്രട്ടറി സിദ്ധീഖും കെ.പി.എ.സി ലളിതയും. പ്രസിഡന്‍റിനേയും സംഘടനയേയും അപമാനിച്ച അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സിദ്ധീഖ് മുന്നറിയിപ്പ് നല്‍കി. സിനിമാ മേഖലയില്‍ മാത്രമല്ല പീഡനം നടക്കുന്നതെന്നായിരുന്നു കെ.പി.എ.സി ലളിതയുടെ നിലപാട്.

ഡബ്ല്യു.സി.സി അംഗങ്ങള്‍ അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാലിനെതിരെ ആരോപണം ഉന്നയിക്കുകയാണ്. വ്യക്തിപരമായും സംഘടനയേയും അംഗങ്ങള്‍ അപമാനിച്ചുവെന്നായിരുന്നു സിദ്ദീഖിന്‍റെ പരാമര്‍ശം. നടിമാരുടെ ആരോപണങ്ങള്‍ ബാലിശമാണ്. ആരുടേയും ജോലി സാധ്യത കളയുന്ന സംഘടനയല്ല അമ്മയെന്നും നടിമാര്‍ക്കെതിരെയുള്ള സോഷ്യല്‍ മീഡിയയുടെ പ്രതികരണം ജനവികാരമാണെന്നും സിദ്ദീഖ് ആരോപിച്ചു.

ये भी पà¥�ें- ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞാല്‍ പുറത്തുപോയവരെ തിരിച്ചെടുക്കാമെന്ന് കെ.പി.എ.സി ലളിത

ये भी पà¥�ें- അമ്മ - ഡബ്ല്യു.സി.സി തര്‍ക്കം തുറന്നപോരില്‍; എല്ലാ ജല്‍പനങ്ങള്‍ക്കും മറുപടി നല്‍കാനാവില്ലെന്ന് സിദ്ദിഖ് 

ദിലീപ് രാജിക്കത്ത് നല്‍കിയതിന് ശേഷമുള്ള നടിമാരുടെ പ്രതികരണത്തില്‍ സംശയമുണ്ടെന്നും സിദ്ദീഖ് പറയുന്നു. സംഘടനയിൽ നടക്കുന്ന ഒരു കാര്യങ്ങളും പുറത്ത് പറയേണ്ടതില്ലെന്നും നേരിട്ട് പറഞ്ഞ് പരിഹരിക്കാവുന്ന വിഷയമാണെന്നുമായിരുന്നു കെ.പി.എ.സി ലളിതയുടെ പ്രതികരണം.

Full View

ये भी पà¥�ें- അമ്മയില്‍ ഭിന്നത; ജഗദീഷിന്റെ പ്രസ്താവന തള്ളി സിദ്ദീഖ്; പ്രസ്താവന ഇറക്കിയത് പ്രസിഡന്‍റുമായി ആലോചിച്ച ശേഷമെന്ന് ജഗദീഷ്

Tags:    

Similar News