ഗതാഗതം തടസ്സപ്പെടുത്തി; രവീണ ടണ്ടനെതിരെ കേസ്

ബിഹാറിലെ മുസഫര്‍പൂരിലെ അഭിഭാഷകനാണ് രവീണക്കെതിരെ കോടതിയെ സമീപിച്ചത്.

Update: 2018-10-16 04:45 GMT
Advertising

റോഡ് ഗതാഗതം തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടി രവീണ ടണ്ടനെതിരെ കേസ്. ബിഹാറിലെ മുസഫര്‍പൂരിലെ അഭിഭാഷകനാണ് രവീണക്കെതിരെ കോടതിയെ സമീപിച്ചത്.

ഒക്ടോബര്‍ 12ന് മുസഫര്‍പൂരില്‍ ഹോട്ടല്‍ ഉദ്ഘാടനത്തിനെത്തിയതായിരുന്നു രവീണ. ആ ചടങ്ങിനിടെ ഗതാഗതം തടസപ്പെട്ടെന്നാണ് പരാതി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്.

ഹോട്ടല്‍ ഉടമകളായ പ്രണവ് കുമാര്‍, ഉമേഷ് സിങ് എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്. കോടതി നവംബര്‍ രണ്ടിന് പരാതി പരിഗണിക്കും.

Tags:    

Similar News