‘തഗ്സ് ഓഫ് ഹിന്ദുസ്താനി’ലെ തഗ്സുകള്‍ക്കു പിന്നിലെ കഥ: വീഡിയോ കാണാം
പ്രധാന കഥാപാത്രങ്ങളായ അമിതാഭ് ബച്ചൻ, ആമിർ ഖാൻ, ഫാത്തിമ സനാ ശെെഖ് എന്നിവരുടെ ആക്ഷൻ രംഗങ്ങളുടെ റിഹേഴ്സല്‍ ഉൾപ്പെടെയുള്ള വീഡിയോ ആണ് പുറത്തിറങ്ങിയിട്ടുള്ളത്.
ബോളിവുഡിൽ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ ചിത്രമാണ് അമിതാഭ് ബച്ചൻ-ആമിർ ഖാൻ കൂട്ടുകെട്ടിന്റെ ‘തഗ്സ് ഓഫ് ഹിന്ദുസ്താൻ’. നേരത്തെ ചിത്രത്തിന്റേതായി ഇറങ്ങിയ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുടെ പിൻ കഥകളുമായി എത്തിയിരിക്കുകയാണ് നിർമാതാക്കളായ യാഷ് രാജ് ഫിലിംസ്.
ചിത്രത്തന്റെ പിന്നാമ്പുറ കഥകളും, പ്രധാന കഥാപാത്രങ്ങളായ അമിതാഭ് ബച്ചൻ, ആമിർ ഖാൻ, ഫാത്തിമ സനാ ശെെഖ് എന്നിവരുടെ ആക്ഷൻ രംഗങ്ങളുടെ റിഹേഴ്സലും ഉൾപ്പെടുത്തിയ വീഡിയോ ആണ് പുറത്തിറങ്ങിയിട്ടുള്ളത്. ബാഹുബലി, വിശ്വരൂപം 2 ചിത്രങ്ങളുടെ സംഘട്ടന സംവിധായകനായ ലീ വിറ്റക്കർ ആണ് ‘തഗ്സ് ഓഫ്സ് ഹിന്ദുസ്താന്റെ’യും ആക്ഷൻ രംഗങ്ങൾക്കു പിന്നില്‍ .
മൂന്ന് മാസം കൊണ്ട് ചെയ്യേണ്ട പരിശീലനങ്ങൾ സമയപരിമിധി മൂലം മൂന്ന് ആഴ്ച്ച കൊണ്ടാണ് ചെയ്യേണ്ടി വന്നതെന്നും, എന്നാൽ ഇന്ത്യൻ താരങ്ങളെല്ലാവരും രംഗങ്ങൾ മികച്ച രീതിയിൽ തന്നെ ചെയ്തെന്നും വിറ്റക്കർ പറഞ്ഞു. നിങ്ങൾ ഒരു പ്രൊജ്ക്ടിൽ സ്വയം സമർപ്പിതമായാൽ, ചിത്രം ആവശ്യപ്പെടുന്നതെന്തും നൽകാനും അതിന്റെ വെല്ലുവിളികളെ നേരിടാനും തയ്യാറായിരിക്കണമെന്നും വീഡിയോയില്‍ അമിതാഭ് ബച്ചൻ പറഞ്ഞു.
യാഷ് രാജ് ഫിലിംസ് നിർമ്മിച്ച് വിജയ് കൃഷണ ആചാര്യ സംവിധാനം ചെയ്ത ‘തഗ്സ് ഓഫ് ഹിന്ദുസ്താൻ’ നവംബർ എട്ടിനാണ് റിലീസിനെത്തുക