എം.ടിയുടെ തിരക്കഥ തന്നെ വേണമെന്നില്ല, രണ്ടാമൂഴവുമായി മുന്നോട്ട് പോകുമെന്ന് ബി.ആര്‍ ഷെട്ടി 

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ട് എംടി സമര്‍പ്പിച്ച ഹരജി അടുത്ത മാസം 7നാണ് കോടതി പരിഗണിക്കുക.

Update: 2018-10-26 05:25 GMT
Advertising

മഹാഭാരതം സിനിമ ചെയ്യാന്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥ തന്നെ വേണമെന്നില്ലെന്ന് നിര്‍മ്മാതാവ് ബി.ആര്‍ ഷെട്ടി. എം.ടി ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഷെട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞു. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ട് എം.ടി സമര്‍പ്പിച്ച ഹരജി അടുത്ത മാസം 7നാണ് കോടതി പരിഗണിക്കുക.

എം.ടിയുമായി മധ്യസ്ഥരുടെ സഹായത്തോടെ ചര്‍ച്ച നടത്തുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുമ്പ് പറഞ്ഞിരുന്നു. ശ്രീകുമാറാണ് തന്നെ സമീപിച്ചതെന്നും മഹാഭാരത കഥ ലോകം അറിയണമെന്ന ആഗ്രഹത്തോടെയാണ് അതിന് സമ്മതിച്ചതെന്നും ഷെട്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം ഇതിനെക്കുറിച്ച് താന്‍ എം.ടിയുമായി സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങളില്‍ ഇടപെടാനില്ലെന്നും ഷെട്ടി കൂട്ടിച്ചേര്‍ത്തു. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ രണ്ട് ഘട്ടമായി 2020ഓടെ സിനിമ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഷെട്ടി പറഞ്ഞു.

അതേസമയം കേസില്‍ മധ്യസ്ഥനെ വയ്ക്കണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മൂന്നു വർഷത്തിനുള്ളിൽ ചിത്രീകരണം തുടങ്ങുമെന്ന കരാറിലാണ് രണ്ടാമൂഴത്തിന്റെ ഇംഗ്ലീഷ്, മലയാളം തിരക്കഥകൾ എം.ടി കൈമാറിയത്.

ये भी पà¥�ें- രണ്ടാമൂഴം കേസില്‍ മധ്യസ്ഥന്‍ വേണമെന്ന് സംവിധായകന്‍: കേസ് ഡിസംബര്‍ 7 ന് പരിഗണിക്കും

Tags:    

Similar News