നമ്പി നാരായണനായി മാധവന്‍; ചിത്രത്തിന്റെ പേര് പുറത്തുവിട്ടു
സിനിമയുടെ ടീസര്‍ ഈ മാസം 31ന് റിലീസ് ചെയ്യും.
ഏറെ കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസ് വെള്ളിത്തിരയിലെത്തുകയാണ്. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ പേര് പുറത്തുവിട്ടു. റോക്കട്രി- ദ നമ്പി ഇഫക്റ്റ് എന്നാണ് സിനിമയുടെ പേര്. മാധവന്‍ തന്നെയാണ് ഒരു വീഡിയോ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പറഞ്ഞത്. സിനിമയുടെ ടീസര്‍ ഈ മാസം 31ന് റിലീസ് ചെയ്യും.
ചാരക്കേസിനെ കുറിച്ച് നമ്പി നാരായണന്‍ എഴുതിയ ‘റെഡി ടു ഫയര്‍: ഹൌ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ ഐ.എസ്.ആര്‍.ഒ സ്പൈ കേസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
ആനന്ദ് മഹാദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു വര്‍ഷം മുന്‍പാണ് പ്രഖ്യാപിച്ചത്. കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു മാധവന്‍. നമ്പി നാരായണന്റെ 27 മുതല്‍ 75 വയസ്സ് വരെയുള്ള ജീവിതമാണ് മാധവന്‍ അവതരിപ്പിക്കുക.
വിക്രം വേദയ്ക്ക് മാധവന്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. മാധവന് ആശംസകളുമായി സുഹൃത്തും താരവുമായ സൂര്യയുമെത്തി.