സുഡാനിയിലെ മജീദിന്റെ ക്ലബുണ്ടായത് ഇങ്ങനെയാണ്; കലാ സംവിധായകൻ അനീസ് നാടോടി  

Update: 2018-11-02 14:49 GMT
Advertising

സുഡാനി ഫ്രം നൈജീരിയ സിനിമ കണ്ടവരെല്ലാം ഒരിക്കലും മറക്കാത്തതാണ് സിനിമയിലെ മജീദിന്റെ എം.വൈ.സി ക്ലബ്. എം.വൈ.സി ആക്കോട് ക്ലബിന് വേണ്ടിയാണ് സൗബിൻ ഷാഹിറിന്റെ കഥാപാത്രമായ മജീദ് സിനിമയിലുടനീളം മാനേജരുടെ വേഷം കെട്ടുന്നത്. സിനിമയിൽ നിർണായകമായ മജീദിന്റെ ക്ലബിന് പിന്നിലെ പ്രയത്നത്തെ കുറിച്ച് ചിത്രത്തിന്റെ കലാ സംവിധായകനായ അനീസ് നാടോടി ഫേസ്ബുക്കിൽ പങ്ക് വെക്കുന്നുണ്ട്.

വാഴയൂരിലെ പഴയ ഒരു കടയാണ്, ഇതായിരുന്നു സുഡാനിയിലെ മജീദിന്റെ അത്രയും പ്രിയപെട്ട ക്ലബ്‌.

കോഴിക്കോട് വാഴയൂരിലെ ഒരു പഴയെ കടയാണ് അനീസ് സുഡാനി ഫ്രം നൈജീരിയ സിനിമക്ക് വേണ്ടി എം.വൈ.സിയുടെ ക്ലബായി രൂപാന്തരപ്പെടുത്തിയത്. ക്ലബായി മാറ്റുന്നതിന് മുൻപുള്ള കടയുടെ ഫോട്ടോയും അവസാനം ക്ലബായി മാറുന്നത് വരെയുമുള്ള ഫോട്ടോകളാണ് അനീസ് ഫേസ്ബുക്കിൽ പങ്ക് വെച്ചിട്ടുള്ളത്. ‘അസാമാന്യ കല കൊണ്ട് മാത്രം കഴിയുന്ന അത്ഭുതം’ എന്ന് ആരും തന്നെ പറയും കടയുടെ രൂപ മാറ്റം കണ്ടാൽ.

കപ്പുകളും ട്രോഫികളുമായി ക്ലബായി കടയുടെ രൂപമാറ്റം

ये भी पà¥�ें- ഗോവ രാജ്യാന്തര ചലച്ചിത്ര മേള; ആറ് മലയാള സിനിമകള്‍ ഇന്ത്യൻ പനോരമയിലേക്ക്  

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം വരത്തൻ സിനിമയുടെയും കലാ സംവിധാനം അനീസ് നാടോടിയാണ് നിർവഹിച്ചിരിക്കുന്നത്. അർഷാദ്, അനസുൽ, അനൂപ്, നസീഫ് എന്നിവരാണ് കലാ സംവിധാനത്തിൽ പങ്കാളികൾ. വരത്തൻ സിനിമക്ക് വേണ്ടി നിർമ്മിച്ച ഫഹദ് ഫാസിൽ ഉപയോഗിച്ച നൈറ്റ് ഗോഗിൾ വൻ ഹിറ്റായിരുന്നു. കാക്ക ആർട്ടിസാൻസ് എന്ന കലാ സംവിധാന കേന്ദ്രത്തിന് കീഴിലാണ് അനീസും കൂട്ടുകാരും ഇപ്പോൾ പ്രവർത്തിക്കുന്നത്.

ये भी पà¥�ें- സുഡാനി ഫ്രം നൈജീരിയ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

സകരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പനോരമ വിഭാഗത്തിലേക്ക് തെരെഞ്ഞെടുത്തിരുന്നു. നേരത്തെ കാൻ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിലാണ് സുഡാനി ഫ്രം നൈജീരിയ പ്രദർശിപ്പിക്കുന്നത്. ഇതിനകം നിരവധി അംഗീകാരങ്ങൾ നേടി മുന്നേറി കൊണ്ടിരിക്കുന്ന ചിത്രം കേരളത്തിൽ വമ്പിച്ച വിജയമായിരുന്നു നേടിയത്. സംവിധായകൻ സകരിയക്ക് മോഹൻ രാഘവൻ അവാർഡും ഈ ചിത്രത്തിലൂടെ ലഭിച്ചിട്ടുണ്ട്.

ये भी पà¥�ें- കേരള അന്താരാഷ്ട്ര ചലച്ചിത്രമേള; സുഡാനി ഫ്രം നൈജീരിയ, ഈ.മ.യൗ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും  

സുഡാനി ഫ്രം നൈജീരിയിലെ  മജീദിന്റെ എം.വൈ.സി ക്ലബ്
Full View
Tags:    

Similar News